ത​ട്ടി​ക്കൊ​ണ്ടു​പോ​ക​പ്പെ​ട്ട യു​വ​തി​യു​ടെ ന​ട്ടെ​ല്ലി​നു പൊ​ട്ട​ൽ: ശ​സ്ത്ര​ക്രി​യ ഇ​ന്ന്
Sunday, February 28, 2021 10:35 PM IST
മാ​ന്നാ​ർ: സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘം മാ​ന്നാ​റി​ൽനി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ്ര​വാ​സി യു​വ​തി​ക്ക് ഇ​ന്ന് ശ​സ്ത്ര​ക്രി​യ. സം​ഘ​ത്തി​ന്‍റെ മ​ർ​ദ​ന​മേ​റ്റ് ന​ട്ടെ​ല്ലി​ന് പൊ​ട്ട​ലേ​റ്റ​തി​നെ തു​ട​ർ​ന്ന് പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വ​തി​യെ ഇ​ന്ന് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കും. പൊ​ട്ട​ൽ ഉ​ണ്ടാ​യ​ഭാ​ഗ​ത്ത് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ സ്റ്റീ​ൽ ഇ​ടും. ഇ​തി​നി​ടെ സം​ഭ​വ​ത്തി​ൽ പൊ​ന്നാ​നി, കൊ​ടു​വ​ള്ളി എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് ഉൗ​ർ​ജി​ത​മാ​ക്കി. ദു​ബാ​യി​ലെ സ്വ​ർ​ണ​ക്ക​ട​ത്ത് ഇ​ട​നി​ല​ക്കാ​ര​ൻ ഹ​നീ​ഫ്, ത​ട്ടി​ക്കൊ​ണ്ടു പോ​യ സം​ഘ​ത്തി​ലെ പ്ര​ധാ​നി പൊ​ന്നാ​നി സ്വ​ദേ​ശി രാ​ജേ​ഷ് പ്ര​ഭ എ​ന്നി​വ​ർ​ക്കും ഇ​വ​രു​ടെ സ​ഹാ​യി​ക​ൾ​ക്കും വേ​ണ്ടി​യാ​ണ് അ​ന്വേ​ഷ​ണം തു​ട​രു​ന്ന​ത്.
ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് കു​ര​ട്ടി​ക്കാ​ട് വി​സ്മ​യ ഭ​വ​നി​ൽ ബി​നോ​യി​യു​ടെ ഭാ​ര്യ ബി​ന്ദു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യത്. സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റു​പേ​രെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. റി​മാ​ൻഡി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളെ വി​ശ​ദ​മാ​യ ചോ​ദ്യം​ചെ​യ്യ​ലി​ന് ക​സ്റ്റ​ഡി​യി​ൽ കി​ട്ടാ​ൻ ഇ​ന്ന് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കും.
ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി പി.​ആ​ർ. ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 24 അം​ഗ അ​ന്വേ​ഷ​ണ​സം​ഘം പ​ല​ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞാ​ണ് പ്ര​തി​ക​ൾ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. ബി​ന്ദു ആ​ശു​പ​ത്രി വി​ട്ട​തി​നു ശേ​ഷം ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യും.