എൻ. മോ​ഹ​ൻ​കു​മാ​റി​നെ അ​നു​സ്മ​രി​ച്ചു
Monday, March 1, 2021 10:46 PM IST
കാ​യം​കു​ളം: മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ. മോ​ഹ​ൻ​കു​മാ​റി​ന്‍റെ 21-ാമ​ത് ച​ര​മവാ​ർ​ഷി​ക ദി​ന​ത്തി​ൽ കാ​യം​കു​ളം സൗ​ത്ത് നോ​ർ​ത്ത് ബ്ലോ​ക്ക് ക​മ്മി​റ്റി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. ഛായാ​ചി​ത്ര​ത്തി​നു മു​ന്നി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ ശേ​ഷം ന​ട​ന്ന അ​നു​സ്മ​ര​ണ യോ​ഗം കെ​പി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ. ഇ. ​സ​മീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​ജെ. ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​രാ​ജേ​ന്ദ്ര​ൻ, എ​ൻ. ര​വി, പി.​എ​സ്. ബാ​ബു​രാ​ജ്, എ.​ജെ. ഷാ​ജ​ഹാ​ൻ, ശ്രീ​ജി​ത് പ​ത്തി​യൂ​ർ, കെ. ​പു​ഷ്പ​ദാ​സ്, ചേ​ല​ക്കാ​ട് രാ​ധാ​കൃ​ഷ്ണ​ൻ, സി.​എ​സ്. ബാ​ഷ, ബാ​ബു മു​ന​ന്പേ​ൽ, കൃ​ഷ്ണ​കു​മാ​ർ, കെ.​ആ​ർ. രാ​ഹു​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കാ​യം​കു​ളം: ടെ​ക്സ്മോ ജം​ഗ്ഷ​ൻ ഷ​ഹീ​ദാ​ർ പ​ള്ളി റോ​ഡി​ൽ ഇ​ന്നു മു​ത​ൽ ടാ​റിം​ഗ് ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ ഈ ​റോ​ഡി​ൽ കൂ​ടി​യു​ള്ള ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെയുള്ള വാ​ഹ​ന​ങ്ങ​ൾ സ​മീ​പ റോ​ഡു​ക​ൾ ഗ​താ​ഗ​ത​ത്തി​നു ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം അ​സി. എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.