കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണം: സ​മൂ​ഹ ചി​ത്ര​ര​ച​ന വേ​റി​ട്ട​താ​യി
Monday, March 1, 2021 10:49 PM IST
കാ​യം​കു​ളം: കോ​വി​ഡ് പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സ​മൂ​ഹ ചി​ത്ര​ര​ച​ന വേ​റി​ട്ട​താ​യി. ആ​ർ​ട്ട് ഫൗ​ണ്ടേ​ഷ​ൻ ഓ​ഫ് വൈ​ഡ് മ​ല​യാ​ളി ക​ലാ സാം​സ്കാ​രി​ക സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ​യും ഹ​യ​ർ സെ​ക്ക​ൻഡറി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കോ​വി​ഡും കേ​ര​ള​വും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സ​മൂ​ഹ ചി​ത്ര​ര​ച​ന സം​ഘ​ടി​പ്പി​ച്ച​ത്. ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ കി​ഴ​ക്കേ മ​തി​ലി​ന് സ​മീ​പം പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ദീ​ർ​ഘ​മേ​റി​യ ഒ​റ്റ കാ​ൻ​വാ​സി​ലാ​യി​രു​ന്നു ചി​ത്ര ര​ച​ന.

യു. ​പ്ര​തി​ഭ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ പി. ​ശ​ശി​ക​ല അ​ധ്യ​ക്ഷ​യാ​യി. വൈ​സ് ചെ​യ​ർ​മാ​ൻ ജെ. ​ആ​ദ​ർ​ശ്, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ കെ. ​പു​ഷ്പ​ദാ​സ്, നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​വി. വ​സ​ന്ത​രാ​ജ​ൻ, ബി​പി​ഒ ബേ​ബി​കു​മാ​ർ, മ​നോ​ജ് ച​ന്ദ​ന​തോ​പ്പി​ൽ, സോ​ണി ശ​ങ്ക​ർ, പ്ര​താ​പ​ൻ രാ​ജ​പ്പ​ൻ, ജ​യ​കു​മാ​ർ മ​ഠ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.