നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പ​ണ​ത്തി​ന് സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം ര​ണ്ടു​പേ​ർ​ മാ​ത്രം
Monday, March 1, 2021 10:49 PM IST
ആ​ല​പ്പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പ​ണം വി​ജ്ഞാ​പ​നം ഇ​റ​ങ്ങു​ന്ന മാ​ർ​ച്ച് 12 മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്നും കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് നാ​മ​നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി സ്ഥാ​നാ​ർ​ഥിക്കൊ​പ്പം വ​രു​ന്ന വ്യ​ക്തി​ക​ളു​ടെ എ​ണ്ണം ര​ണ്ടാ​യി പ​രി​മി​ത​പ്പെ​ടു​ത്തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ എ. അ​ല​ക്സാ​ണ്ട​ർ അ​റി​യി​ച്ചു. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​മാ​യു​ള്ള യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ.
നാ​മ​നി​ർ​ദേ​ശ​ത്തി​നാ​യി വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​വും ര​ണ്ടാ​യി ചു​രു​ക്കി​യി​ട്ടു​ണ്ട്. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ ചേം​ബ​റി​ൽ സാ​മൂ​ഹി​ക അ​ക​ല മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് നാ​മ​നി​ർ​ദേശം, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ചി​ഹ്നം അ​നു​വ​ദി​ക്ക​ൽ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​നു മ​തി​യാ​യ ഇ​ടം സ​ജ്ജ​മാ​ക്കും.
സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് കാ​ത്തു​നി​ൽ​ക്കു​ന്ന​തി​നു വ​ലി​യ ഇ​ടം ക്ര​മീ​ക​രി​ക്കും. നാ​മ​നി​ർ​ദേ​ശ പ്ര​ക്രി​യ​യു​ടെ മു​ഴു​വ​ൻ സ​മ​യ​ത്തും കോ​വി​ഡ് 19 പ്രോ​ട്ടോ​ക്കോ​ൾ പ​രി​പാ​ലി​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും. സ്ഥാ​നാ​ർ​ഥിയും ഒ​പ്പം വ​രു​ന്ന വ്യ​ക്തി​ക​ളും മാ​സ്ക്, കൈ​യു​റ​ക​ൾ, ഫേ​സ് ഷീ​ൽ​ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടും. സാ​നി​റ്റൈ​സ​ർ മ​തി​യാ​യ അ​ള​വി​ൽ ന​ൽ​കും. ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നും റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​ർ​ക്കും എ​ൻ95 മാ​സ്കും ഫേ​സ് ഷീ​ൽ​ഡും ന​ൽ​കും.
വീ​ട് ക​യ​റി​യി​റ​ങ്ങി​യു​ള്ള പ്ര​ചാ​ര​ണ​ത്തി​ന്
അ​ഞ്ചു​പേ​ർ മാ​ത്രം
കോ​വി​ഡ് 19 മാ​ർ​ഗനി​ർദേ​ശ​ങ്ങ​ൾ പ്ര​കാ​ര​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി വീ​ടു ക​യ​റി​യി​റ​ങ്ങി​യു​ള്ള പ്ര​ചാ​ര​ണ​ത്തി​ന് അ​ഞ്ചു​പേ​ർ മാ​ത്ര​മേ പാ​ടു​ള്ളൂ. മ​ത്സ​രാ​ർ​ഥിക​ൾ ഉ​ൾ​പ്പ​ടെ​യാ​ണി​ത്. സ്ഥാ​നാ​ർ​ഥിക​ൾ​ക്കൊ​പ്പ​മു​ള്ള സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ (​ഉ​ണ്ടെ​ങ്കി​ൽ മാ​ത്രം) ഇ​തി​ൽ നി​ന്നു ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. റോ​ഡ് ഷോ​ക​ൾ ന​ട​ത്തു​ന്പോ​ൾ ഒ​രേ നി​ര​യി​ൽ അ​ഞ്ചി​ൽ​ക്കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ടി​ല്ല. (സു​ര​ക്ഷാ വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​കെ).
തെര​ഞ്ഞെ​ടു​പ്പ്
യോ​ഗ​ങ്ങ​ൾ,​ റാ​ലി​ക​ൾ‌‌
കോ​വി​ഡ് 19 നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി പൊ​തു​യോ​ഗ​ങ്ങ​ൾ-​റാ​ലി​ക​ൾ ന​ട​ത്താം. പൊ​തു​യോ​ഗ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന് സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​ട്ടു​ള്ള ഇ​ട​ങ്ങ​ൾ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ. സ്ഥ​ല​ങ്ങ​ൾ നി​ശ്ച​യി​ച്ചു​ള്ള നോ​ട്ടി​ഫി​ക്കേ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഇ​റ​ക്കു​ന്ന​താ​ണ്.
വ്യ​ക്ത​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി​യ എ​ൻ​ട്രി-​എ​ക്സി​റ്റ് പോ​യി​ന്‍റു​ക​ൾ ഇ​വി​ടെ ഉ​ണ്ടാ​യി​രി​ക്ക​ണം. യോ​ഗ​ങ്ങ​ളി​ൽ ഫെ​യ്സ് മാ​സ്കു​ക​ൾ, സാ​നി​റ്റൈ​സ​ർ, തെ​ർ​മ​ൽ സ്കാ​നിം​ഗ് മു​ത​ലാ​യ എ​ല്ലാ കോ​വി​ഡ് 19 അ​നു​ബ​ന്ധ ആ​വ​ശ്യ​ങ്ങ​ളും ബ​ന്ധ​പ്പെ​ട്ട രാ​ഷ്ട്രീ​യപാ​ർ​ട്ടി​ക​ളും സ്ഥാ​നാ​ർ​ഥിക​ളും ഉ​റ​പ്പു​വ​രു​ത്ത​ണം. നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ഐ​പി​സി​യി​ലെ സെ​ക‌്ഷ​ൻ 188 പ്ര​കാ​ര​മു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കു പു​റ​മേ, ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​ത്തി​ലെ 2005 ലെ ​സെ​ക‌്ഷ​ൻ 51 മു​ത​ൽ 60 വ​രെ​യു​ള്ള വ​കു​പ്പു​ക​ൾ അ​നു​സ​രി​ച്ച് ന​ട​പ​ടി​ക്ക് വി​ധേ​യ​മാ​കേ​ണ്ടി​വ​രും. പൊ​തു ഇ​ട​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ന് സു​വി​ധ ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ക്കും.
വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ അ​ധി​കം തയാർ
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി ആ​വ​ശ്യ​മു​ള്ള​തി​ലും 30 ശ​ത​മാ​നം വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ അ​ധി​ക​മാ​യി ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​ഴി​കെ​യു​ള്ള​വ​ർ​ക്ക് പ​രി​ശീ​ല​നം പൂ​ർ​ത്തീ​ക​രി​ച്ച​താ​യും ക​ള​ക്ട​ർ യോ​ഗ​ത്തെ അ​റി​യി​ച്ചു.
ഇ​ത്ത​വ​ണ 938 പോ​ളിം​ഗ്
സ്റ്റേ​ഷ​നു​ക​ൾ അ​ധി​കം
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ 1000 ത്തി​ല​ധി​കം വോ​ട്ട​ർ​മാ​രു​ള്ള പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ അ​ധി​ക പോ​ളിം​ഗ് സ്റ്റേ​ഷ​ൻ ഒ​രു​ക്കും. നി​ല​വി​ലു​ള്ള 1705 പോ​ളിം​ഗ് ബൂ​ത്തു​ക​ൾ​ക്ക് പു​റ​മേ 938 അ​ധി​ക പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ കൂ​ടി ഇ​ത്ത​വ​ണ ഒ​രു​ക്കു​ന്നു​ണ്ട്. ജി​ല്ല​യി​ൽ 28 ഇ​ട​ങ്ങ​ളി​ൽ അ​ധി​ക പോ​ളി​ംഗ് ബൂ​ത്തി​ന് കെ​ട്ടി​ട സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ അ​വി​ടെ പ്ര​ത്യേ​കം പോ​ളിം​ഗ് ബൂ​ത്ത് നി​ർ​മി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ അം​ഗീ​കൃ​ത രാ​ഷ്ട്രീ​യപാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ​ക്കു പു​റ​മേ എ​ഡി​എം അ​ല​ക്സ് ജോ​സ​ഫ്, തെ​ര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ജെ. ​മോ​ബി, തെ​ര​ഞ്ഞെ​ടു​പ്പ് സൂ​പ്ര​ണ്ട് അ​ൻ​വ​ർ, വി​വി​ധ ആ​ർ​ഒ​മാ​ർ, എ​ആ​ർ​ഒ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
കൊ​ട്ടി​ക്ക​ലാ​ശം ഉ​ണ്ടാ​കി​ല്ല
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ത്ത​വ​ണ കൊ​ട്ടി​ക്ക​ലാ​ശം തെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.
പോ​സ്റ്റ​ൽ ബാ​ല​റ്റ്
80 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മാ​യ സീ​നി​യ​ർ സി​റ്റി​സ​ണ്‍, വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​വ​ർ, കോ​വി​ഡ് രോ​ഗി​ക​ൾ-​ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​ർ എ​ന്നി​വ​ർ​ക്ക് പോ​സ്റ്റ​ൽ വോ​ട്ട് ചെ​യ്യു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.