ഡോ.​ സ്ക​റി​യാ സ​ക്ക​റി​യ​യ്ക്കു ഡി ​ലി​റ്റ് ബി​രു​ദം നാ​ളെ സ​മ്മാ​നി​ക്കും
Tuesday, March 2, 2021 10:48 PM IST
ച​ങ്ങ​​നാ​​ശേ​​രി: തു​​ഞ്ച​​ത്തെ​​ഴു​​ത്ത​​ച്ഛ​​ൻ മ​​ല​​യാ​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ ഓ​​ണ​​റ​​റി ഡി ​​ലി​​റ്റ് ബി​​രു​​ദം മ​​ല​​യാ​​ള​​പ​​ഠ​​ന, ഗ​​വേ​​ഷ​​ണ​​രം​​ഗ​​ത്തെ പ്ര​​തി​​ഭ​​യാ​​യ ഡോ.​ ​സ്ക​​റി​​യാ സ​​ക്ക​​റി​​യ​​യ്ക്ക് നാ​​ളെ സ​​മ്മാ​​നി​​ക്കും. കോ​​വി​​ഡ് പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലു​​ള്ള സ്വ​​വ​​സ​​തി​​യി​​ലെ​​ത്തി​​യാ​​ണു വൈ​​സ് ചാ​​ൻ​​സ​​ല​​ർ അ​​നി​​ൽ വ​​ള്ള​​ത്തോ​​ൾ ബി​​രു​​ദം കൈ​​മാ​​റു​​ന്ന​​ത്. പൈ​​തൃ​​ക​​പ​​ഠ​​നം, പാ​​ഠ​​നി​​രൂ​​പ​​ണം, സം​​സ്കാ​​ര​​പ​​ഠ​​നം, ഭാ​​ഷാ​​ശാ​​സ്ത്രം, വ്യാ​​ക​​ര​​ണം, സാ​​ഹി​​ത്യ​​ച​​രി​​ത്ര​​വി​​ജ്ഞാ​​നീ​​യം, ഫോ​​ക്‌​ലോ​​ർ, ജൂ​​ത​​പ​​ഠ​​നം, ഗു​​ണ്ട​​ർ​​ട്ടു​​വി​​ജ്ഞാ​​നീ​​യം തു​​ട​​ങ്ങി​​യ വി​​ഷ​​യ​​മേ​​ഖ​​ല​​ക​​ളി​​ലൂ​​ന്നി മ​​ല​​യാ​​ള​​പ​​ഠ​​ന​​ത്തി​​ൽ സാ​​ധ്യ​​മാ​​ക്കി​​യ ബ​​ഹു​​വൈ​​ജ്ഞാ​​നി​​ക സ​​മീ​​പ​​ന​​ത്തി​​നു​​ള്ള അം​​ഗീ​​കാ​​ര​​മാ​​ണ് പു​​ര​​സ്കാ​​രം.
ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി കോ​​ള​​ജ്, കാ​​ല​​ടി ശ്രീ​​ശ​​ങ്ക​​രാ​​ചാ​​ര്യ സം​​സ്കൃ​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല, മ​​ഹാ​​ത്മാ​​ഗാ​​ന്ധി സ​​ർ​​വ​​ക​​ലാ​​ശാ​​ല സ്കൂ​​ൾ ഓ​​ഫ് ലെ​​റ്റേ​​ഴ്സ്, കേ​​ര​​ള ക​​ലാ​​മ​​ണ്ഡ​​ലം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ഗ​​വേ​​ഷ​​ണ​​ബു​​ദ്ധി​​യോ​​ടെ പ്ര​​വ​​ർ​​ത്തി​​ച്ച ഈ ​​അ​​ധ്യാ​​പ​​ക​​ൻ ഇ​​രു​​പ​​ത്ത​​ഞ്ചോ​​ളം ഗ​​വേ​​ഷ​​ക​​ർ​​ക്ക് മാ​​ർ​​ഗ​​ദ​​ർ​​ശി​​യു​​മാ​​യി​​ട്ടു​​ണ്ട്. താ​​പ​​സം എ​​ന്ന ദ്വി​​ഭാ​​ഷാ അ​​ക്കാ​​ദ​​മി​​ക് ജേ​​ർണ​​ലി​​ന്‍റെ സ്ഥാ​​പ​​ക എ​​ഡി​​റ്റ​​റും നി​​ല​​വി​​ൽ ചീ​​ഫ് എ​​ഡി​​റ്റ​​റു​​മാ​​ണ്. സ​​മ​​ഗ്ര സം​​ഭാ​​വ​​ന​​യ്ക്കു​​ള്ള കേ​​ര​​ള സാ​​ഹി​​ത്യ​​അ​​ക്കാ​​ദ​​മി പു​​ര​​സ്കാ​​രം, കൈ​​ര​​ളി ലൈ​​ഫ്ടൈം അ​​ച്ചീ​​വ്മെ​​ന്‍റ് അ​​വാ​​ർ​​ഡ്, ഭാ​​ഷാ​​ചാ​​ര്യ പു​​ര​​സ്കാ​​രം തു​​ട​​ങ്ങി​​യ പു​​ര​​സ്കാ​​ര​​ങ്ങ​​ളു​​ടെ നി​​ര​​യി​​ലേ​​ക്കാ​​ണ് ഇ​​ദ്ദേ​​ഹ​​ത്തി​​നു​​ല​​ഭി​​ച്ച ഡി ​​ലി​​റ്റ് ബ​​ഹു​​മ​​തി​​യും ചേ​​ർ​​ക്ക​​പ്പെ​​ടു​​ന്ന​​ത്.