സൈ​റ്റ് പ​ണി​മു​ട​ക്കി: 60 വയസിനു മുകളിലുള്ളവരുടെ വാ​ക്സി​ൻ വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു
Tuesday, March 2, 2021 10:52 PM IST
ആ​ല​പ്പു​ഴ: സൈ​റ്റ് പ​ണി മു​ട​ക്കി​യ​തോ​ടെ 60 പി​ന്നി​ട്ട​വ​ർ​ക്കും 45നും 60​നും ഇ​ട​യി​ലു​ള്ള​വ​ർ​ക്കു​മുള്ള വാ​ക്സി​ൻ വി​ത​ര​ണം അ​വ​താ​ള​ത്തി​ലാ​യി. സൈ​റ്റി​ൽ ഇ​ന്ന​ലെ തീ​യ​തി കി​ട്ടി​യ​വ​ർ അ​തി​ൽ ചെ​ല്ലാ​നാ​യി നി​ർ​ദേ​ശി​ച്ച സ്ഥ​ല​ത്തു എ​ത്തി​യ​പ്പോ​ൾ പി​എ​ച്ച്സി​ക​ളി​ല​ട​ക്കം അ​തു സം​ബ​ന്ധി​ച്ച ഒ​രു അ​റി​യി​പ്പും ഇ​ല്ലെ​ന്ന​താ​യി​രു​ന്നു അ​വ​സ്ഥ. www.cowin.gov.in എ​ന്ന സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രു​ടെ വി​വ​ര​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട പി​എ​ച്ച്സി​ക​ളി​ലും ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ലും അ​പ്ഡേ​റ്റ് ചെ​യ്യാ​ൻ ക​ഴി​യാ​ഞ്ഞ​തി​നാ​ലാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ട​ത്താ​നാ​കാ​തി​രു​ന്ന​ത്. വി​ത​ര​ണം ചെ​യ്യാ​ൻ ആ​പ്പി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള ഇ​ട​ങ്ങ​ളി​ൽ ചി​ല​തി​ൽ അ​റി​യി​പ്പും ല​ഭി​ച്ചി​രു​ന്നി​ല്ല.
മ​രു​ന്ന് അ​വി​ടെ എ​ത്തി​യി​രു​ന്നു​മി​ല്ല. ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നു​ള്ള വാ​ർ​ത്ത​ക​ൾ വ​ന്ന​തോ​ടെ ഏ​റെ പേ​ർ അ​തി​നാ​യി തു​നി​ഞ്ഞ​തോ​ടെ സൈ​റ്റും ഹാം​ഗ് ആ​യി. അ​ധി​കൃ​ത​ർ​ക്കും ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യാ​തി​രു​ന്ന​തോ​ടെ വാ​ക്സി​നേ​ഷ​നു വേ​ണ്ടി എ​ത്തി​യ​വ​രു​ടെ പ​ഴി​യും കേ​ൾ​ക്കേ​ണ്ടി വ​ന്നു.
വാ​ഹ​നപ​ണി​മു​ട​ക്ക് ആ​യി​രു​ന്നി​ട്ടു കൂ​ടി പ്രാ​യ​മാ​യ പ​ല​രും ഏ​റെ ബു​ദ്ധി​മു​ട്ടി ആ​യി​രു​ന്നു എ​ത്തി​യ​ത്. പു​തു​താ​യി രൂ​പ​ക​ല്പ​ന ചെ​യ്ത ഒ​ന്നാ​യ​തി​നാ​ൽ ഉ​ണ്ടാ​യ സാ​ങ്കേ​തി​ക പ്ര​ശ്ന​മാ​ണ് ഇ​തെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രും പ​റ​യു​ന്ന​ത്. പ​ല​രോ​ടും അ​ടു​ത്ത​ദി​വ​സം വി​ളി​ച്ചു​നോ​ക്കൂ എ​ന്ന മ​റു​പ​ടി ന​ല്കി വി​ടു​ക​യാ​യി​രു​ന്നു.