നാ​ട്ടു​മാ​വു​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണ​വു​മാ​യി കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല
Tuesday, March 2, 2021 10:53 PM IST
ഹ​രി​പ്പാ​ട്: നാ​ട​ൻ മാ​വി​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഭാ​ഗ​മാ​യി കൊ​ട്ടാ​ര​ക്ക​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കൃ​ഷി സ​ന്പ്ര​ദാ​യ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ വി​വ​ര ശേ​ഖ​ര​ണ പ​ദ്ധ​തി​ക്ക് ഓ​ണാ​ട്ടു​ക​ര അ​പ്പ​ർ കു​ട്ട​നാ​ട​ൻ മേ​ഖ​ല​ക​ളി​ൽ തു​ട​ക്ക​മാ​യി. ക​രു​വാ​റ്റാ പ​ഞ്ചാ​യ​ത്ത് ബ​യോ ഡൈ​വേ​ഴ്സി​റ്റി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മേ​ഖ​ല​യി​ലെ വി​വ​ര​ശേ ഖ​ര​ണം. വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന നാ​ട​ൻ മാ​വി​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​വും പ്ര​ജ​ന​ന​വും ല​ക്ഷ്യ​മി​ട്ടാ​ണ് കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ തു​ട​ക്ക​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് ഗ​വേ​ഷ​ണകേ​ന്ദ്രം ശാ​സ്ത്ര​ജ്ഞ ഡോ. ​ബി. ബി​ന്ദു പ​റ​ഞ്ഞു. ഇ​ന്ന​ലെ ക​രു​വാ​റ്റാ​യി​ൽ ന​ട​ന്ന വി​വ​ര ശേ​ഖ​ണ​ത്തി​ന് ജൈ​വ​വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി ക​ണ്‍​വീ​ന​ർ സി. ​മു​ര​ളി, ഗ​വേ​ഷ​ണ കേ​ന്ദ്രം റി​സ​ർ​ച്ച് അ​സോ​സി​യേ​റ്റ് ജി. ​ഗാ​യ​ത്രി, അ​നി​ലാ മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.