ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റുക​ളു​ടെ പ്ര​ഥ​മ പ​രി​ശോ​ധ​ന ന​ട​ത്തി
Tuesday, March 2, 2021 10:53 PM IST
ആ​ല​പ്പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഉ​പ​യോ​ഗ​ത്തി​നാ​യി ജി​ല്ല​യി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച 250 ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റു​ക​ളു​ടെ പ്ര​ഥ​മ​ഘ​ട്ട പ​രി​ശോ​ധ​ന ജി​ല്ലാ​ ക​ളക്ട​ർ എ. ​അ​ല​ക്സാ​ണ്ട​റു​ടെ​യും വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ക​ളക്ട​റേ​റ്റി​ൽ ന​ട​ത്തി. ജി​ല്ല​യി​ലെ സു​ഗ​മ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു കൂ​ടു​ത​ൽ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ് തെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ജി​ല്ല​യ്ക്ക് യൂ​ണി​റ്റു​ക​ൾ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്. തെര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ജെ.​ മോ​ബി​യും തെര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

സ്വീ​പ് ഫേ​സ്ബു​ക്ക് പേ​ജ് തു​ട​ങ്ങി

ആ​ല​പ്പു​ഴ: ജി​ല്ലാത​ല വോ​ട്ട​ർ ബോ​ധ​വ​ത്്ക​ര​ണ പ​രി​പാ​ടി​യു​ടെ (സ്വീ​പ്പ്) ആ​ഭി​മു​ഖ്യ​ത്തി​ൽ ഫേ​സ്ബു​ക്ക് പേ​ജ് ആ​രം​ഭി​ച്ചു. പേ​ജി​ന്‍റെ പ്ര​കാ​ശ​നം ജി​ല്ലാ​ ക​ള​ക്ട​ർ എ.​ അ​ല​ക്സാ​ണ്ട​ർ നി​ർ​വ​ഹി​ച്ചു. വോ​ട്ട​ർ ബോ​ധ​വ​ത്്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ളു​ടെ വി​വ​ര​ങ്ങ​ളും ചി​ത്ര​ങ്ങ​ളും ഫേ​സ് ബു​ക്ക് പേ​ജി​ൽ ല​ഭ്യ​മാ​കും. സ്വീ​പ്പ് നോ​ഡ​ൽ ഓ​ഫീ​സ​ർ വി. ​പ്ര​ദീ​പ് കു​മാ​ർ പ​ങ്കെ​ടു​ത്തു.