മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നു തു​ട​ക്കം
Wednesday, March 3, 2021 10:03 PM IST
പു​ന്ന​മൂ​ട്: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന പ​ത്താ​മ​ത് നോ​ന്പു​കാ​ല ബൈ​ബി​ൾ ക​ണ്‍​വൻ​ഷ​നു തു​ട​ക്ക​മാ​യി. ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
പു​ന്ന​മൂ​ട് സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ ദേവാ​ല​യ​ത്തി​ൽ​ ആ​രം​ഭി​ച്ച ക​ണ്‍​വ​ൻ​ഷ​ൻ നാളെ സ​മാ​പി​ക്കും. മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് വെ​ണ്‍​മ​ലോ​ട്ട്, ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ. ജോ​ർ​ജ് ച​രു​വി​ള കോ​ർ എ​പ്പി​സ്കോ​പ്പ, സു​വി​ശേ​ഷ​സം​ഘം ഡ​യ​റ​ക്ട​ർ ഫാ. ​കു​ര്യാ​ക്കോ​സ് തി​രു​വാ​ലി​ൽ, ഫാ. ​ജോ​ണ്‍ തോ​ട്ട​ത്തി​ൽ, ഫാ. ​ഇ​മ്മാ​നു​വേ​ൽ പു​ന്ത​ല​വി​ള, ഫാ. ​ജോ​ണ്‍ വൈ​പ്പി​ൽ, ഫാ. ​സാ​മു​വേ​ൽ പാ​യി​ക്കാ​ട്ടേ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ത്ത​നം​തി​ട്ട സെ​ന്‍റ് തോ​മ​സ് മൈ​ന​ർ സെ​മി​നാ​രി റെ​ക്ട​ർ റ​വ. ഫാ. ​ജോ​സ് ചാ​മ​ക്കാ​ലാ​യി​ൽ ​കോ​ർ​എ​പ്പി​സ്കോ​പ്പ, തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സെ​മി​നാ​രി പ്രഫ​സ​ർ റ​വ. ഫാ. ​ജോ​സ​ഫ് പൂ​വ​ത്തും​ത​റ​യി​ൽ, തി​രു​വ​ല്ല അ​തി​ഭ​ദ്രാ​സ​നം ഇ​ൻ​ഫെ​ന്‍റ് മേ​രീ​സ് മൈ​ന​ർ സെ​മി​നാ​രി, റെ​ക്ട​ർ ഫാ. ​ചെ​റി​യാ​ൻ മാ​ന്പ്ര​ക്കു​ഴി​യി​ൽ എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ധ്യാ​നം ന​യി​ക്കു​ന്ന​താ​ണ്.
ബൈ​ബി​ൾ ക​ണ്‍​വൻ​ഷ​ൻ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ചാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന യൂ​ട്യൂ​ബ് ചാ​ന​ൽ വ​ഴി ത​ത്സ​മ​യം ക​ണ്‍​വൻ​ഷ​ന്‍റെ പ്ര​ക്ഷേ​പ​ണം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.