മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി മെ​ഡി​ക്ക​ൽ ക്യാ​ന്പ് നാ​ളെ
Thursday, March 4, 2021 10:40 PM IST
ആ​ല​പ്പു​ഴ: പ​ഴ​വീ​ട് പി​എം​സി ഹോ​സ്പി​റ്റ​ലി​ൽ നാ​ളെ മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തു​ം. ജ​ന​റ​ൽ മെ​ഡി​സി​ൻ, ഓ​ർ​ത്തോ, ഇ​എ​ൻ​ടി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന ക്യാ​ന്പി​ൽ ര​ജി​സ്ട്രേ​ഷ​ൻ, ഡോ​ക്ട​ർ ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ എ​ന്നി​വ സൗ​ജ​ന്യ​മാ​ണ്.
രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ​യാ​ണ് ക്യാ​ന്പ്. അ​സ്ഥിബ​ല​ക്ഷ​യം നി​ർ​ണ​യി​ക്കു​ന്ന ബി​എം​ഡി പ​രി​ശോ​ധ​ന, ശ്വാ​സ​കോ​ശ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത പ​രി​ശോ​ധ​ന​യാ​യ പി​എ​ഫ്ടി പ​രി​ശോ​ധ​ന, ബ്ല​ഡ് ഷു​ഗ​ർ, ബി​പി തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യ ക്യാ​ന്പി​ൽ തു​ട​ർ​ചി​കി​ത്സ​ക​ൾ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.
ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന നൂ​റു​പേ​ർ​ക്കാ​ണ് പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം. ഫോ​ണ്‍: 7593806303, 04772267355.

ദ​ർ​ശ​ൻ ച​ർ​ച്ച ഞാ​യ​റാ​ഴ്ച

ആ​ല​പ്പു​ഴ: സീ​വ്യൂ വാ​ർ​ഡി​ലെ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന നേ​ന്പു​കാ​ല ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ദ​ർ​ശ​ൻ എ​ന്ന പ്രോ​ഗ്രാം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് ആ​ര​ംഭി​ക്കും. ഫാ.​ ബോ​ബി ജോ​സ് ക​ട്ടി​ക്കാ​ട് ക​സാ​ന്ദ് സാ​ക്കീ​സി​ന്‍റെ നോ​വ​ൽ അ​വ​ത​രി​പ്പി​ക്കു​ം. ഷാ​ർ​ബി​ൻ സ​ന്ധ്യാ​വ് മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും. ഫാ. ​സേ​വ്യ​ർ കു​ടി​യംശേ​രി സ്വാ​ഗ​ത​വും ഷീ​ൻ റൊ​സാ​രി​യോ കൃ​ത​ജ്ഞ​ത​യും പ്ര​കാ​ശി​പ്പി​ക്കും. 14നു ​ഹെ​മിം​ഗ്‌വേയു​ടെ നൊ​ബേ​ൽ സ​മ്മാ​നം കി​ട്ടി​യ പു​സ്ത​കം സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ലെ കൈ​ത്തി​രി എ​ന്ന പ്രോ​ഗ്രാ​മി​ന്‍റെ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​മ​ഞ്ജു തോ​മ​സ് അ​വ​ത​രി​പ്പി​ക്കും.