തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന​ത് പു​തി​യ എം-​ത്രീ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ
Thursday, March 4, 2021 10:44 PM IST
ആ​ല​പ്പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​യി​ലു​ള്ള എം-​ത്രീ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളാ​ണ് ഇത്തവണ തെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തു​വ​രെ ഉ​പ​യോ​ഗി​ച്ച് വ​ന്നി​രു​ന്ന എം-​ടു മെ​ഷീ​നു​ക​ളെ അ​പേ​ക്ഷി​ച്ച് എം-​ത്രീ ഉ​പ​യോ​ഗി​ക്കു​ന്ന​തുവ​ഴി പോ​ളിം​ഗി​ൽ കൂ​ടു​ത​ൽ കൃ​ത്യ​ത​യും സു​താ​ര്യ​ത​യും ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ക്കും. എം ​ത്രീ മെ​ഷീ​നി​ൽ ഒ​രേസ​മ​യം നോ​ട്ട ഉ​ൾ​പ്പ​ടെ 384 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രു​ക​ൾ ചേ​ർ​ക്കാ​ൻ സാ​ധി​ക്കും. എം ​ടു​വി​ൽ 64 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രു​ക​ൾ മാ​ത്ര​മാ​ണ് ഉ​ൾ​പ്പെ​ടു​ത്താ​ൻ സാ​ധി​ച്ചി​രു​ന്ന​ത്.
യ​ന്ത്ര​ത്ത​ക​രാ​റു​ക​ൾ സ്വ​യം ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​മെ​ന്ന​താ​ണ് എം-​ത്രീ മെ​ഷീ​നി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത. ഇ​തു​വ​ഴി ത​ക​രാ​റി​ലാ​യ ഇ​വി​എം മെ​ഷീ​നു​ക​ൾ പെ​ട്ടെ​ന്ന് ക​ണ്ടെ​ത്താ​നും സാ​ധി​ക്കും. ബാ​റ്റ​റി നി​ല മെ​ഷീ​നി​ൽ ഡി​സ്പ്ലേ ചെ​യ്യു​ന്ന​ത് വ​ഴി പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​ക്ക് ചാ​ർ​ജിം​ഗ് നി​ല അ​റി​യാ​നും പെ​ട്ടെ​ന്നു​ത​ന്നെ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കാ​നും സാ​ധി​ക്കും.
എം-​ത്രീ മെ​ഷീ​നു​ക​ളി​ൽ ബാ​റ്റ​റി​യു​ടെ ഭാ​ഗ​വും ക്യാ​ൻ​ഡി​ഡേ​റ്റ് സെ​റ്റ് ക​ന്പാ​ർ​ട്ട്മെ​ന്‍റും പ്ര​ത്യേ​ക​മാ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ബാ​റ്റ​റി​ക​ൾ ത​ക​രാ​റി​ലാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മെ​ഷീ​ൻ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കാ​തെ ബാ​റ്റ​റി ഭാ​ഗം തു​റ​ന്ന് ബാ​റ്റ​റി മാ​റ്റാ​ൻ സാ​ധി​ക്കും. ഇ​തു​വ​ഴി ബൂ​ത്തു​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന സ​മ​യം ന​ഷ്ടം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യും.
ക​നം കു​റ​ഞ്ഞ​തും കൈ​കാ​ര്യം ചെ​യ്യാ​ൻ എ​ളു​പ്പ​മു​ള്ള​തു​മാ​ണ് എം-​ത്രീ മെ​ഷീ​നു​ക​ൾ. ജി​ല്ല​യി​ൽ 3500 ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റു​ക​ളാ​ണ് നി​യ​മ​സ​ഭ ഇ​ല​ക‌്ഷ​നാ​യി ത​യാ​റാ​യി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ് എം-​ത്രീ മെ​ഷീ​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.