ഒ​രുകെ​ട്ടു​ വി​റ​കു​മാ​യി യൂ​ത്ത്കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം
Friday, March 5, 2021 10:26 PM IST
കാ​യം​കു​ളം: പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധന​യ്ക്കെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കാ​യം​കു​ളം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു കെ​ട്ട് വി​റ​കു​മാ​യി പ്ര​തി​ഷേ​ധി​ച്ചു. കാ​യം​കു​ളം ഭാ​ര​ത് ഗ്യാ​സ് ഏ​ജ​ൻ​സി​ക്കു മു​ന്പി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. പ്ര​വ​ർ​ത്ത​ക​ർ ത​ല​യി​ൽ ഒ​രു കെ​ട്ട് വി​റ​കു​മാ​യി ന​ഗ​രം ചു​റ്റി പ്ര​ക​ട​ന​മാ​യാ​ണ് ഗ്യാ​സ് ഓ​ഫീ​സി​നു മു​ന്നി​ലേ​ക്ക് പ്ര​തി​ഷേ​ധ​മാ​യി എ​ത്തി​യ​ത്. കെ​പി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ. എ. ​ത്രി​വി​ക്ര​മ​ൻ ത​ന്പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് സ​ൽ​മാ​ൻ പൊ​ന്നേ​റ്റി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ എം. ​നൗ​ഫ​ൽ, അ​രി​താ ബാ​ബു, നി​തി​ൻ പു​തി​യി​ടം, ആ​ർ. ശം​ഭു പ്ര​സാ​ദ്, ലു​ഖ്മാ​നു​ൽ ഹ​ക്കീം, മു​ഹ​മ്മ​ദ് സ​ജീ​ദ്, അ​ജി കൊ​ല്ലേ​ത്ത്, അ​ഷ്ക​ർ പി.​എ​സ്, സ​ഹീ​ർ എ​രു​വ, അ​റാ​ഫ​ത്ത് പി.​കെ, ഷ​മീം ചീ​രാ​മ​ത്ത്, വി​ശാ​ഖ് പ​ത്തി​യൂ​ർ, സു​റു​മി ഷാ​ഹു​ൽ, അ​ഫ്സ​ൽ പ്ലാ​മൂ​ട്ടി​ൽ, വി​ഷ്ണു ചേ​ക്കോ​ട​ൻ, ആ​ദ​ർ​ശ് മ​ഠ​ത്തി​ൽ, അ​സീം അ​ന്പീ​രേ​ത്ത്, ഹാ​രി​സ് പു​തു​പ്പ​ള്ളി, മേ​ഘ, ര​ജി​ത, ശാ​ലി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.