തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തി​യ​വ​ർ ആ​ര്‍​ടി​പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്ത​ണം
Wednesday, April 7, 2021 9:53 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ പത്തു ദി​വ​സ​ത്തി​നി​ടെ കോ​വി‍​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കു കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​ന് ജി​ല്ലാ കളക്ട​ര്‍ നി​ർ​ദേ​ശി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കും.
തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​ങ്കെ​ടു​ത്ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ അ​ടി​യ​ന്ത​ര​മാ​യി ത​ങ്ങ​ളു​ടെ തൊ​ട്ട​ടു​ത്തു​ള്ള പി​എ​ച്ച്സിയി​ലോ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​മാ​യോ ബ​ന്ധ​പ്പെ​ട്ട് കോ​വി​ഡ‍് ടെ​സ്റ്റി​നു വി​ധേ​യ​മാ​ക​ണം. കൂ​ടാ​തെ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ ബൂ​ത്ത് ഏ​ജ​ന്‍റു​മാ​രാ​യി പ്ര​വ​ർ​ത്തി​ച്ച​വ​ർ അ​ടി​യ​ന്ത​ര​മാ​യി ടെ​സ്റ്റി​നു വി​ധേ​യ​മാ​ക​ണം. ടെ​സ്റ്റ് ഫ​ലം വ​രു​ന്ന​തു​വ​രെ മ​റ്റു​ള്ള​വ​രു​മാ​യി അ​ധി​കം ഇ​ട​പ​ഴ​കാ​തി​രി​ക്ക​ണം. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ജ​ന​ങ്ങ​ൾ നി​ര്‍​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം.
പോലീ​സ് ഇ​തു സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും. ക​ട​ക​മ്പോ​ള​ങ്ങ​ളി​ലും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​നു​സ​രി​ച്ചു​ള്ള നി​ര്‍​ദേശ​ങ്ങ​ള്‍ പാ​ലി​ക്ക​ണം. ര​ണ്ടു ഡോ​സ് വാ​ക്സി​ന്‍ എ​ടു​ക്കാ​ത്ത തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കു നി​യോ​ഗി​ക്ക​പ്പെ​ട്ട എ​ല്ലാ ജീ​വ​ന​ക്കാ​രും നി​ര്‍​ബ​ന്ധ​മാ​യും ര​ണ്ടാം ഡോ​സ് വാ​ക്സി​ന്‍ സ്വീ​ക​രി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കാ​യി വ​രു​ന്ന തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ചെ​യ്യും. ജി​ല്ല​യി​ല്‍ 7 മൊ​ബൈ​ൽ ടെ​സ്റ്റ് യൂ​ണി​റ്റു​ക​ള്‍ ഇ​പ്പോ​ള്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു​ണ്ട്.