കു​ട്ട​നാ​ട് ആ​ർ​ക്കെ​ന്ന ആ​കാം​ക്ഷ​യോ​ടെ സ്ഥാ​നാ​ര്‍​ഥി​ക​ളും പ്ര​വ​ർ​ത്ത​ക​രും
Wednesday, April 7, 2021 9:53 PM IST
എ​ട​ത്വ: പ​തി​ന​ഞ്ചാം കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു തെ​ര​ശീ​ല വീ​ണ​തോ​ടെ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ആ​ളും ആ​ര​വ​വും ഒ​ഴി​ഞ്ഞു. മേയ് ര​ണ്ടി​ലെ ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നാ​യി കാ​ത്തി​രി​പ്പ് ആ​രം​ഭി​ച്ച് സ്ഥാ​നാ​ര്‍​ഥി​ക​ളും പ്ര​വ​ർ​ത്ത​ക​രും. ത്രി​കോ​ണ മ​ത്സ​ര​ത്തി​ന് സാ​ക്ഷ്യം വ​ഹി​ച്ച കു​ട്ട​നാ​ട് മ​ണ്ഡ​ല​ത്തി​ല്‍ ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി മൂ​ന്നു മു​ന്ന​ണി​ക​ളും ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണ് പ്ര​ചാ​ര​ണ​രം​ഗം കൊ​ഴു​പ്പി​ച്ച​ത്.
മ​ണ്ഡ​ല​ത്തി​ന്‍റെ മു​ക്കൂം മൂ​ല​യി​ലും നി​ര​വ​ധി ത​വ​ണ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ക​യ​റി​യി​റ​ങ്ങി. ക​ര​ഗ​താ​ഗ​ത​ത്തി​നൊ​പ്പം വ​ള്ള​ങ്ങ​ളി​ലും ബോ​ട്ടു​ക​ളി​ലും യാ​ത്ര​ചെ​യ്താ​ണ് വോ​ട്ട​ര്‍​മാ​രെ നേ​രി​ല്‍ ക​ണ്ട​ത്. ഓ​രോ വാ​ര്‍​ഡു​ക​ളി​ലും ഗ്രൂ​പ്പ് യോ​ഗ​ങ്ങ​ളും ഉ​ച്ച​ഭാ​ഷി​ണി​ക​ളും ഇ​ട​ത​ട​വി​ല്ലാ​തെ ശ​ബ്ദി​ച്ച​തോ​ടെ നാ​ടെ​ങ്ങും ഉ​ത്സ​വ ല​ഹ​രി​യാ​യി തീ​ര്‍​ന്നു.
ഇ​ക്കു​റി സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം സ്‌​കൂ​ള്‍ കു​ട്ടി​ക​ളും പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി. സ്ഥാ​നാ​ര്‍​ഥി​ക​ളെ എ​തി​രേ​ല്‍​ക്കാ​നാ​യി താ​ലം പി​ടി​ക്കു​ന്ന ച​ട​ങ്ങു​ക​ള്‍ മു​ത​ല്‍ വോ​ട്ട് ചോ​ദി​ച്ച് വോ​ട്ട​ര്‍​മാ​രെ സ​മീ​പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളി​ല്‍ വ​രെ കു​ട്ടി​ക​ള്‍ സ​ജീ​വ​മാ​യി എ​ത്തി​യി​രു​ന്നു.
സ്ത്രീ​സാ​ന്നി​ധ്യ​വും മു​ന്‍​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഉ​യ​ര്‍​ന്നി​രു​ന്നു. എ​ല്‍​ഡി​എ​ഫ് യോ​ഗ​ങ്ങ​ളി​ല്‍ സ്ത്രീ​സാ​ന്നി​ധ്യം കൂ​ടു​ത​ലാ​യി ക​ണ്ടു​വ​ന്നി​ട്ടു​ണ്ടെ​ങ്കി​ല്‍ ഇ​ക്കു​റി യു​ഡി​എ​ഫ്, എ​ന്‍​ഡി​എ യോ​ഗ​ങ്ങ​ളി​ലും സ്ത്രീ​ക​ളു​ടെ സ​ജീ​വ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു. ചെ​റു​പാ​ര്‍​ട്ടി​ക​ള്‍ നേ​ര്‍​ക്കു​നേ​ര്‍ മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​ത്തി​ല്‍ സം​സ്ഥാ​ന ഭ​ര​ണം നി​ല​നി​ര്‍​ത്താ​ന്‍ എ​ല്‍​ഡി​എ​ഫും ഭ​ര​ണ​മാ​റ്റ​ത്തി​നാ​യി യു​ഡി​എ​ഫും ശ​ക്തി​തെ​ളി​യി​ക്കാ​ന്‍ എ​ന്‍​ഡി​എ​യും പ്ര​ചാ​ര​ണരം​ഗ​ത്ത് ശ​ക്ത​മാ​യ സാ​ന്നി​ധ്യം ഉ​റ​പ്പി​ച്ചു.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണ​ത്തി​ന്‍റെ പ്രാ​രം​ഭഘ​ട്ട​ത്തി​ല്‍ പ്രാ​ദേ​ശി​ക വി​ക​സ​ന​വും വി​ക​സ​ന​മു​ര​ടി​പ്പും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മൂ​ന്നു മു​ന്ന​ണി​ക​ളും പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ച്ച​ത്. അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് എ​ത്തി​യ​പ്പോ​ള്‍ സം​സ്ഥാ​ന ഭ​ര​ണ​ത്തി​ല്‍ ഊ​ന്നി​യു​ള്ള പ്ര​ചാ​ര​ണ​മാ​ണ് മു​ന്ന​ണി നേ​തൃ​ത്വം മു​ന്നോ​ട്ടു​വ​ച്ച​ത്.
ദേ​ശി​യ-​സം​സ്ഥാ​ന നേ​താ​ക്ക​ന്മാ​രെ ഇ​റ​ക്കി പ്ര​വ​ര്‍​ത്ത​ക​രി​ല്‍ ആ​വേ​ശം സൃ​ഷ്ടി​ക്കാ​ന്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് ക​ഴി​ഞ്ഞു. കൊ​ടി-​തോ​ര​ണ​ങ്ങ​ളും തു​ണി​യി​ലു​ള്ള ബാ​ന​റും ബോ​ർ​ഡും പ്ര​ചാ​ര​ണ​ത്തെ ക​മ​നീ​യ​മാ​ക്കി. സം​സ്ഥാ​ന പാ​ത​യോ​ര​ങ്ങ​ളി​ലും പ്രാ​ദേ​ശി​ക റോ​ഡു​ക​ളി​ലും കൊ​യ്‌​തൊ​ഴി​ഞ്ഞ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പു​ര​യി​ട​ങ്ങ​ളി​ലും സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ വി​വി​ധ നി​റ​ത്തി​ലു​ള്ള ബോ​ർ​ഡും പോ​സ്റ്റ​റു​ക​ളും കൊ​ടി​ക​ളും നി​ര​ന്നി​രു​ന്നു. പെ​ട്ടി​ക്കു​ള്ളി​ലാ​യ വോ​ട്ടു​ക​ളെ ചൊ​ല്ലി കൂ​ട്ട​ലും കി​ഴി​ക്ക​ലും ന​ട​ത്തി അ​ത​തു പാ​ര്‍​ട്ടി ബൂ​ത്ത് ഓ​ഫീ​സു​ക​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ട്.
പ്രാ​ര്‍​ഥ​ന​യും നേ​ര്‍​ച്ച​യും വ​ഴി​പാ​ടു​മാ​യി സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മെ​യ് ര​ണ്ടു​വ​രെ കാ​ത്തി​രി​ക്കും. ജ​യ​പ​രാ​ജ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ആ​കാം​ക്ഷ​യാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്‍ പ്ര​ക​ട​മാ​കു​ന്ന​ത്.