യു​വാ​ക്ക​ൾ പ​രാ​തി​യു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ
Thursday, April 8, 2021 9:46 PM IST
ആ​ല​പ്പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി വെ​ബ്കാ​സ്റ്റിം​ഗി​നാ​യി അ​ക്ഷ​യ​കേ​ന്ദ്രം മു​ഖേ​ന നി​യ​മി​ക്ക​പ്പെ​ട്ട യു​വാ​ക്ക​ൾ​ക്ക് ഭ​ക്ഷ​ണം പോ​ലും ന​ൽ​കി​യി​ല്ലെ​ന്ന് പ​രാ​തി. ജി​ല്ല​യി​ലു​ട​നീ​ളം വി​വി​ധ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ വെ​ബ്കാ​സ്റ്റിം​ഗി​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട​വ​രാ​ണ് വെ​ള്ളം പോ​ലും ന​ല്കാ​തെ മൂ​ന്നു​ദി​വ​സം ജോ​ലി ചെ​യ്യി​ച്ച​തെ​ന്ന് ആ​ക്ഷേ​പ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്.
തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സ​ത്തേ​ക്കു മാ​ത്ര​മാ​യി​രു​ന്നു ഡ്യൂ​ട്ടി​യെ​ന്ന് പ​റ​ഞ്ഞ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ക്ഷ​ണി​ച്ച അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ പി​ന്നീ​ട് ട്ര​യ​ലി​നാ​യി ര​ണ്ടു​ദി​വ​സം വി​ളി​ച്ചു. ര​ണ്ടു മ​ണി​ക്കൂ​ർ ട്ര​യ​ൽ എ​ന്നു​പ​റ​ഞ്ഞ് വി​ളി​ച്ച​വ​ർ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ബൂ​ത്തി​ലി​രു​ത്തി​യെ​ന്നും പ​രാ​തി​പ്പെ​ടു​ന്നു.
ഏ​റ്റെ​ടു​ത്ത ജോ​ലി ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ ത​ന്നെ​യാ​ണ് ചെ​യ്ത​തെ​ന്നും യു​വാ​ക്ക​ൾ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ജി​ല്ലാ ക​ളക്ട​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കി. ഇ​തി​ന്‍റെ പൂ​ർ​ണ ചു​മ​ത​ല അ​താ​തി​ട​ങ്ങ​ളി​ലെ അ​ക്ഷ​യകേ​ന്ദ്ര​ങ്ങ​ൾ​ക്കാ​യി​രു​ന്നെ​ങ്കി​ലും അ​വ​ർ ആ​രും തി​രി​ഞ്ഞു​നോ​ക്കി​യി​ല്ലെ​ന്ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​റ​യു​ന്നു. ഇ​ല​ക‌്ഷ​ൻ ദി​വ​സം ഭ​ക്ഷ​ണം ത​രു​മെ​ന്ന് ഉ​റ​പ്പു ത​ന്നി​രു​ന്നു.
എ​ന്നാ​ൽ മി​ക്ക​യി​ട​ത്തും ഭ​ക്ഷ​ണ​മെ​ത്തി​യി​ല്ല. കാ​ത്തു നി​ന്നു അ​വ​സാ​നം സ്വ​ന്തം പ​ണം മു​ട​ക്കി വാ​ങ്ങി​യും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​ച്ചു ന​ൽ​കി​യ ഭ​ക്ഷ​ണ​വു​മാ​ണ് പ​ല​രും ക​ഴി​ച്ച​തെ​ന്ന് ക​ല​ക്ട​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വെ​ബ്കാ​മ​റ കൊ​ണ്ടു​വ​രു​ന്ന​വ​ർ​ക്ക് 1600 രൂ​പ​യും അ​ക്ഷ​യ​കേ​ന്ദ്രം ന​ൽ​കു​ന്ന വെ​ബ്കാം തി​രി​കെ ഏ​ല്പി​ക്കു​ന്ന​വ​ർ​ക്ക് 1500 രൂ​പ​യു​മാ​ണ് ന​ൽ​കു​ന്ന​ത്.
ഇ​താ​ക​ട്ടെ ഒ​രു ദി​വ​സ​ത്തെ വേ​ത​ന​മാ​ണ്. എ​ന്നാ​ൽ ട്ര​യ​ലി​ന്‍റെ പേ​രി​ൽ ര​ണ്ടു​ദി​വ​സം പൂ​ർ​ണ​മാ​യി ജോ​ലി ചെ​യ്ത​തി​ന് പ്ര​തി​ഫ​ല​മൊ​ന്നും ന​ൽ​കി​യ​തു​മി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ള്ള പോ​ലീ​സു​കാ​ർ​ക്കു​ൾ​പ്പെ​ടെ ഒ​രു ദി​വ​സം 2500 രൂ​പ​യു​ടെ ആ​നു​കൂ​ല്യം ന​ൽ​കു​ന്പോ​ഴാ​ണ് വി​ല​പി​ടി​പ്പു​ള്ള ലാ​പ്ടോ​പ്പും വെ​ബ്കാ​മ​റ​യും എ​ത്തി​ച്ച് അ​തു​പ​യോ​ഗി​ച്ച് മ​ണി​ക്കൂ​റു​ക​ളോ​ളം ജോ​ലി ചെ​യ്യു​ന്ന ഐടി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് അ​ക്ഷ​യകേ​ന്ദ്ര​ങ്ങ​ൾ ന​ൽ​കു​ന്ന​തെ​ന്നാ​ണ് പ​രാ​തി.
തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ള്ള നി​ര​ക്ക് പ്ര​കാ​രം ത​ങ്ങ​ൾ​ക്ക് പ്ര​തി​ഫ​ലം ന​ൽ​കു​ക​യും ലാ​പ്ടോ​പ്പി​ന്‍റെ​യും വെ​ബ്കാ​മ​റ​യു​ടെ​യും മെ​യി​ന്‍റ​ന​ൻ​സ് ചാ​ർ​ജ് അ​നു​വ​ദി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യം.