ആ​ത്മ​വി​ശ്വാ​സ​ത്തി​ലേ​റെ ആ​ശ​ങ്ക​യി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ
Thursday, April 8, 2021 9:49 PM IST
മ​ങ്കൊ​ന്പ്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പൂ​ർ​ത്തി​യാ​യി ഫ​ല​മ​റി​യാ​ൻ കാ​ത്തി​രി​ക്കു​ന്ന കു​ട്ട​നാ​ട്ടി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ആ​ത്മ​വി​ശ്വാ​സ​ത്തി​ലേ​റെ ആ​ശ​ങ്ക​ക​ൾ. ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​ത്തെ തു​ട​ർ​ന്ന് ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ട്ടം ന​ട​ന്ന കു​ട്ട​നാ​ട് ഫോ​ട്ടോ ഫി​നി​ഷി​ലേ​ക്കു നീ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. മൂ​ന്നു മു​ന്ന​ണി​ക​ളും വി​ജ​യം അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും അ​വ​കാ​ശ​വാ​ദ​ത്തി​നു ക​രു​ത്തു​പോ​ര​യെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. മു​ന്ന​ണി​ക​ളി​ലെ​യെ​ല്ലാം ത​ന്നെ ഘ​ട​ക​ക​ക്ഷി​ക​ൾ മ​ത്സ​രി​ക്കു​ന്ന സീ​റ്റാ​യി​രു​ന്നു കു​ട്ട​നാ​ട്ടി​ൽ. പ​ണ​ക്കൊ​ഴു​പ്പി​ന്‍റെ പ്ര​ചാ​ര​ണ​മാ​ണ് കു​ട്ട​നാ​ട്ടി​ൽ ക​ണ്ട​തെ​ങ്കി​ലും മു​ന്ന​ണി​ക​ൾ​ക്കു​ള്ളി​ലെ അ​ടി​യൊ​ഴു​ക്കു​ക​ളാ​ണ് കൂ​ട്ടി​ക്കി​ഴി​ക്ക​ലു​ക​ൾ തെ​റ്റി​ക്കു​ന്ന​ത്.
സ്ഥാ​നാ​ർ​ഥി​യു​ടെ പാ​ർ​ട്ടി​ക്കു കാ​ര്യ​മാ​യ വേ​രോ​ട്ട​മി​ല്ലാ​ത്ത മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫി​ലെ പ്ര​ചാ​ര​ണ​ത്തി​നു മു​ന്നി​ൽ നി​ന്നു ന​യി​ച്ച​തു മു​ന്ന​ണി​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന സി​പി​എം ത​ന്നെ​യാ​യി​രു​ന്നു. ഭ​ര​ണ​ത്തു​ട​ർ​ച്ച​യ്ക്കും, 15 വ​ർ​ഷ​ത്തെ വി​ക​സ​ന പൂ​ർ​ത്തീ​ക​ര​ണ​ത്തി​നും വോ​ട്ടു ചോ​ദി​ച്ച എ​ൽ​ഡി​എ​ഫി​നെ ജ​നം എ​ങ്ങി​നെ വി​ല​യി​രു​ത്തി എ​ന്നു​ള്ള​താ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തെ നി​ർ​ണ​യി​ക്കു​ക. സി​പി​എം സീ​റ്റേ​റ്റെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം 2016 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പു ത​ന്നെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നും പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ൽ നി​ന്നും ഉ​യ​രു​ന്നു​ണ്ട്. മു​ന്ന​ണി​യി​ലെ മ​റ്റു ക​ക്ഷി​ക​ളു​ടെ വോ​ട്ടും എ​ങ്ങോ​ട്ടു പോ​യി എ​ന്ന​തും വി​ധി നി​ർ​ണ​യി​ച്ചേ​ക്കാം. അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ എ​ൻ​ഡി​എ പ്ര​ചാ​ര​ണ രം​ഗ​ത്തു ക​രു​ത്ത് കാ​ട്ടി​യ​ത് ഇ​ട​തു വോ​ട്ടു​ക​ളു​ടെ സ​മാ​ഹ​ര​ണ​ത്തി​നും കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന് ഇ​ട​തു​പാ​ള​യ​ത്തി​ൽ പ്ര​തീ​ക്ഷ ന​ൽ​കു​ന്നു.
യു​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തി​ലെ മെ​ല്ലെ​പ്പോ​ക്ക് തു​ട​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​ത്മ​വി​ശ​വാ​സ​ത്തി​ന് ഇ​ടി​വു​ണ്ടാ​ക്കു​ന്നു​ണ്ട്. പ്ര​ചാ​ര​ണ​ത്തി​ലെ സാ​ന്പ​ത്തി​ക മാ​ന്ദ്യ​വും, ആ​ൾ​ബ​ല​ത്തി​ലു​ണ്ടാ​യ കു​റ​വു​​മാ​ണ് യു​ഡി​എ​ഫി​നെ ക്ഷീ​ണി​പ്പി​ച്ച​ത്. മ​റ്റു മു​ന്ന​ണി​ക​ളെ അ​പേ​ക്ഷി​ച്ച് അ​മി​ത​മാ​യ് പോ​സ്റ്റ​റു​ക​ളോ, ബോ​ർ​ഡു​ക​ളോ പ്ര​ചാ​ര​ണ​ത്തി​നു​ണ്ടാ​യി​രു​ന്നു​മി​ല്ല.
സ്ഥാ​നാ​ർ​ഥി​യു​ടെ പ​ര്യ​ട​ന​പ​രി​പാ​ടി​ക​ൾ മാ​ത്ര​മാ​യി​രു​ന്നു പ്ര​ചാ​ര​ണ​ത്തി​നു ക​രു​ത്തു പ​ക​ർ​ന്നി​രു​ന്ന​ത്. പ്ര​വ​ർ​ത്ത​ക​രു​ടെ അ​ഭാ​വം മൂ​ലം ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ലി​പ്പു കൊ​ടു​ക്കാ​തി​രു​ന്ന​തും വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കി​യി​രു​ന്നു. പ​ര​ന്പ​രാ​ഗ​ത യു​ഡി​എ​ഫ് വോ​ട്ടു​ക​ളി​ലാ​ണ് ഇ​വ​രു​ടെ പ്ര​തീ​ക്ഷ. 2016 ൽ ​നി​ന്നും എ​ൻ​ഡി​എ​ക്കു കു​റ​വു വ​രു​ന്ന വോ​ട്ടു​ക​ളി​ലും എ​ൽ​ഡി​എ​ഫി​ലെ ചി​ത​റു​ന്ന വോ​ട്ടു​ക​ളി​ലും യു​ഡി​എ​ഫ് പ്ര​തീ​ക്ഷ വ​യ്ക്കു​ന്നു.
തെ​ര​ഞ്ഞെ​ടു​പ്പി​ന​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പു​റ​ത്തു​വ​ന്ന എ​ൻ​എ​സ്എ​സ് നി​ല​പാ​ടു​ക​ളും യു​ഡി​എ​ഫി​ന് ആ​ശ്വാ​സ​മേ​കു​ന്നു​ണ്ടെ​ങ്കി​ലും വി​ജ​യം ഉ​റ​പ്പാ​ണെ​ന്നു പ​റ​യാ​ൻ ഇ​തൊ​ന്നും അ​നു​വ​ദി​ക്കു​ന്നി​ല്ല.
വൈ​കി​യെ​ത്തി​യ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം​മൂ​ലം തു​ട​ക്ക​ത്തി​ൽ എ​ൻ​ഡി​എ പ്ര​ചാ​ര​ണ​ത്തി​ൽ പി​ന്നാ​ക്കം പോ​യെ​ങ്കി​ലും പി​ന്നീ​ട് മ​റ്റു​ള്ള​വ​ർ​ക്കൊ​പ്പം ഓ​ടി​യെ​ത്തി. എ​ന്നാ​ൽ 2016 ൽ ​മു​ന്ന​ണി നേ​ടി​യ​തി​ല​ധി​കം വോ​ട്ടു​ക​ൾ ഇ​ത്ത​വ​ണ​യും നേ​ടു​ക​യെ​ന്ന​താ​ണ് എ​ൻ​ഡി​എ നേ​രി​ട്ട വെ​ല്ലു​വി​ളി. എ​ൻ​എ​സ്എ​സ് നി​ല​പാ​ട് മു​ന്ന​ണി വോ​ട്ടു​ക​ളി​ൽ ചോ​ർ​ച്ച​യു​ണ്ടാ​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യും പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലു​ണ്ട്. സാ​ഹ​ച​ര്യ​ങ്ങ​ളും പ്ര​ചാ​ര​ണ​ങ്ങ​ളും എ​ന്തൊ​ക്കെ​യാ​യാ​ലും ജ​ന​ങ്ങ​ൾ ഇ​വ​യെ എ​ങ്ങി​നെ വി​ല​യി​രു​ത്തി എ​ന്ന​റി​യാ​നാ​ണ് മു​ന്ന​ണി​ക​ളു​ടെ ആ​കാം​ക്ഷ. മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം ചു​റ്റി​ക്ക​റ​ങ്ങി​യി​ട്ടും ഇ​ക്കു​റി ജ​ന​ങ്ങ​ളു​ടെ മ​ന​സു വാ​യി​ക്കാ​നാ​കാ​ത്ത​തും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഉ​റ​ക്കം​കെ​ടു​ത്തു​ന്നു.