260 സ്കൂ​ളു​ക​ളി​ലാ​യി 22079 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി
Thursday, April 8, 2021 9:51 PM IST
ആ​ല​പ്പു​ഴ: എ​സ്എ​സ്എ​ൽ​സി-​പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ​ക്കു തു​ട​ക്ക​മാ​യി. ജി​ല്ല​യി​ൽ 260 സ്കൂ​ളു​ക​ളി​ലാ​ണ് പ​രീ​ക്ഷ ന​ട​ന്ന​ത്. 22,083 പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​പ്പോ​ൾ 22,079 പേ​രാ​ണ് ജി​ല്ല​യി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ എ​സ്എ​സ്എ​ൽ​സി എ​ഴു​തു​ന്ന​ത് മാ​വേ​ലി​ക്ക​ര വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലാ​ണ്. ഏ​റ്റ​വും കു​റ​വ് വി​ദ്യാ​ർ​ഥി​ക​ൾ കു​ട്ട​നാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലാ​ണ്. പൂ​ർ​ണ​മാ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​ണ് പ​രീ​ക്ഷ​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. മാ​വേ​ലി​ക്ക​ര​യി​ൽ മൂ​ന്നു​കു​ട്ടി​ക​ളും ആ​ല​പ്പു​ഴ​യി​ൽ ഒ​രു​കു​ട്ടി​യും പ​രീ​ക്ഷ എ​ഴു​തി​യി​ല്ല.

ആ​ല​പ്പു​ഴ ഉ​പ​ജി​ല്ല​യി​ൽ 6457, ചേ​ർ​ത്ത​ല​യി​ൽ 6373, കു​ട്ട​നാ​ട്ടി​ൽ 2079, മാ​വേ​ലി​ക്ക​ര​യി​ൽ 7170, വി​ദ്യാ​ർ​ഥി​ക​ളാ​ണ് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക​ൾ എ​ഴു​തി​യ​ത്. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 25748 കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ​ക​ൾ എ​ഴു​തി​യ​ത്.

ഇ​തി​ൽ 13504 പേ​ർ ആ​ണ്‍​കു​ട്ടി​ക​ളും 12244 പേ​ർ പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ്. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 1383 പേ​രാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. 623 പേ​ർ ആ​ണ്‍​കു​ട്ടി​ക​ളും 760 പേ​ർ പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ്. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ഇ​ന്ന​ലെ സോ​ഷ്യോ​ള​ജി വി​ഷ​യ​ത്തി​നു മാ​ത്ര​മാ​യി​രു​ന്നു പ​രീ​ക്ഷ.