കൊ​ണ്ട​ൽ കൃ​ഷി​യി​ൽ വി​ജ​യ​ക്കുതി​പ്പു​മാ​യി മു​ഹ​മ്മ മ​ദ​ർ തെ​രേ​സാ ഹൈ​സ്കൂ​ൾ
Sunday, April 11, 2021 10:03 PM IST
മു​ഹ​മ്മ: ‘ന​മ്മു​ടെ ആ​രോ​ഗ്യം ന​മ്മു​ടെ സ​ന്പ​ത്ത്’ എ​ന്ന സ​ന്ദേ​ശ​വു​മാ​യി മു​ഹ​മ്മ മ​ദ​ർ തെ​രേ​സാ ഹൈ​സ്കൂ​ൾ ന​ട​ത്തി​യ പ​ച്ച​ക്ക​റി​കൃ​ഷി ഏ​റെ ശ്ര​ദ്ധ ക​വ​രു​ന്നു. വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​യു​ടെ പ്രാ​ധാ​ന്യം വി​ദ്യാ​ർ​ഥി​ക​ളി​ലും സ​മൂ​ഹ​ത്തി​ലും പ​ക​ർ​ന്നു ന​ൽ​കു​ന്ന​തി​നാ​ണ് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും വി​ദ്യാ​ർ​ഥിക​ളും പി​ടി​എ​യും സ്കൂ​ൾ വ​ള​പ്പി​ൽ കൊ​ണ്ട​ൽ കൃ​ഷി തു​ട​ങ്ങി​യ​ത്. വെ​ണ്ട, പ​യ​ർ, ക​പ്പ, പ​പ്പാ​യ, വെ​ള്ള​രി, വാ​ഴ എ​ന്നി​ങ്ങ​നെ​യു​ള്ള ഇ​ന​ങ്ങ​ൾ​ക്കു മു​ൻ​തൂ​ക്കം ന​ൽ​കി​യാ​ണ് കൃ​ഷി ന​ട​ത്തി​യ​ത്.

പ​ഠ​ന​ത്തി​ന്‍റെ ഇ​ട​വേ​ള​ക​ളി​ലാ​ണ് കു​ട്ടി​ക​ൾ കൃ​ഷി​യി​ൽ ശ്ര​ദ്ധി​ച്ച​ത്. കൃ​ഷി ഒ​രു അ​നു​ഭ​വ​മാ​ക്കി, ജൈ​വ​കൃ​ഷി​യു​ടെ മേന്മക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​ക​ർ​ന്നു ന​ൽ​കു​ന്ന രീ​തി​യാ​ണ് അ​വ​ലം​ബി​ച്ച​തെ​ന്ന് ഹെ​ഡ്മാ​സ്റ്റ​ർ പ​റ​ഞ്ഞു.

ര​ണ്ടു​മാ​സം കൊ​ണ്ട് വി​ള​ക​ൾ വി​ള​വെ​ടു​പ്പി​നു പാ​ക​മാ​യി. പാ​ഠ്യ​വി​ഷ​യ​ങ്ങ​ൾ​ക്കൊ​പ്പം പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മാ​തൃ​കാ​വി​ദ്യാ​ല​യ​മാ​ണ് മ​ദ​ർ തെ​രേ​സാ ഹൈ​സ്കൂൾ മു​ഹ​മ്മ. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സൈ​ക്കി​ൾ വി​ത​ര​ണ​വും ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ന​ട​ത്തി​യ ഓ​ണ്‍​ലൈ​ൻ ക്വി​സ് മ​ത്സ​ര​വും ഏ​റെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രു​ന്നു.