സു​ഹൃ​ത്തി​ന്‍റെ സ്മ​ര​ണാ​ർ​ഥം ഓ​പ്പ​ണ്‍ സ്റ്റേ​ജ് നി​ർ​മി​ച്ചു ന​ല്കി ച​ങ്ക്സ് സൗ​ഹൃ​ദ കൂ​ട്ടാ​യ്മ
Sunday, April 11, 2021 10:05 PM IST
മാ​വേ​ലി​ക്ക​ര: അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ മ​ഹേ​ഷ് മോ​ഹ​ന്‍റെ സ്മ​ര​ണാ​ർ​ഥം സു​ഹൃ​ത്തു​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കു​റ​ത്തി​കാ​ട് ച​ങ്ക്സ് സൗ​ഹൃ​ദ കൂ​ട്ടാ​യ്മ കു​റ​ത്തി​കാ​ട് സെ​ന്‍റ് ജോ​ണ്‍​സ് എം​എ​സ്‌​സി യു​പി​എ​സി​ൽ ര​ണ്ടേ​കാ​ൽ ല​ക്ഷ​ത്തി​ലേ​റെ രൂ​പ ചെ​ല​വ​ഴി​ച്ചു ഓ​പ്പ​ണ്‍ സ്റ്റേ​ജ് നി​ർ​മി​ച്ചു ന​ൽ​കി. മ​ഹേ​ഷി​ന്‍റെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക​ത്തി​ൽ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യ സ്റ്റേ​ജി​ന്‍റെ സ​മ​ർ​പ്പ​ണം ഇ​ന്ന​ലെ മ​ഹേ​ഷി​ന്‍റെ അ​മ്മ അ​ന്പി​ളി മോ​ഹ​ൻ നി​ർ​വ​ഹി​ച്ചു. മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പ​ക​ൻ റി​നോ​ഷ് സാ​മു​വേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന ക​റ​സ്പോ​ണ്ട​ന്‍റ് ജോ​ർ​ജ് ച​രു​വി​ള കോ​ർ എ​പ്പി​സ്കോ​പ്പ, ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​ബ​ന​ഡി​ക്ട് കു​ര്യ​ൻ പെ​രു​മു​റ്റ​ത്ത്, തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ശ്രീ​ലേ​ഖ, ഗീ​ത മു​ര​ളി, ജ​യ​രാ​ജ്, ജോ​ണ്‍ വ​ർ​ഗീ​സ്, വ​ർ​ഗീ​സ് തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് കു​റ​ത്തി​കാ​ട്, ച​ങ്ക്സ് കൂ​ട്ടാ​യ്മ പ്ര​തി​നി​ധി​ക​ളാ​യ അ​രു​ണ്‍ ആ​ർ. ഉ​ണ്ണി​ത്താ​ൻ, സി​ജോ ജോ​യി, സു​ധീ​ർ മേ​ല​ട​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പി​ക സി​ബി മാ​ത്യു, കെ.​ജെ. സ​ജി​മോ​ൻ, വി. ​അ​മൃ​ത​ല​ക്ഷ്മി, സ​ഞ്ജ​ന ജി. ​കൃ​ഷ്ണ​ൻ, അ​ലീ​ന മാ​ത്യു എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കു​റ​ത്തി​കാ​ട് പ​ള്ളി​ക്ക​ൽ ഈ​സ്റ്റ് ആ​ലി​ന്‍റെ വ​ട​ക്ക​തി​ൽ മോ​ഹ​ന​ന്‍റെ​യും അ​ന്പി​ളി​യു​ടെ​യും മ​ക​ൻ എം. ​മ​ഹേ​ഷ് കു​മാ​ർ (30) 2019 സെ​പ്റ്റം​ബ​ർ 15നാ​ണു മ​രി​ച്ച​ത്.