ഫാ. ​ജോ​യി പു​ത്ത​ൻ​വീ​ട്ടി​ൽ ആലപ്പുഴ രൂപത വി​കാ​രി ജ​ന​റാ​ൾ
Thursday, April 15, 2021 10:33 PM IST
ആ​ല​പ്പു​ഴ: രൂ​പ​ത​യു​ടെ പു​തി​യ വി​കാ​രി ജ​ന​റാ​ളാ​യി ഫാ. ​ജോ​യി പു​ത്ത​ൻ​വീ​ട്ടി​ലി​നെ ബി​ഷ​പ് ജ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​ന്പി​ൽ നി​യ​മി​ച്ചു. നി​ല​വി​ൽ കേ​ര​ള റീ​ജ​ണ​ൽ ലാ​റ്റി​ൻ കാ​ത്ത​ലി​ക് ബി​ഷ​പ്സ് കൗ​ൺ​സി​ലി​ന്‍റെ മ​ത​ബോ​ധ​ന വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി​യാ​യി ആ​ലു​വ കാ​ർ​മ​ൽ​ഗി​രി സെ​മി​നാ​രി കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. തു​റ​വൂ​ർ പ​ള്ളി​ത്തോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഇ​ട​വ​കാം​ഗ​മാ​യ ഫാ. ​ജോ​യി പു​ത്ത​ൻ​വീ​ട്ടി​ൽ പേ​ത്രു ജോ​സ​ഫ്-​ഇ​സ്മ​രി​യ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യി 1965 ഡി​സം​ബ​ർ‌ 22-നാ​ണ് ജ​നി​ച്ച​ത്.
രൂ​പ​ത ചാ​ൻ​സ​ല​റാ​യും മ​ത​ബോ​ധ​ന കേ​ന്ദ്രം അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. വി​ശ്വാ​സ പ​രി​ശീ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റു ഷോ​ർ​ട്ട് ഫി​ലി​മു​ക​ളും 350ൽ​പ​രം ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന​ങ്ങ​ളും ര​ചി​ച്ചി​ട്ടു​ണ്ട്.