അ​ഭി​മ​ന്യു​വി​ന്‍റെ അ​രും​കൊ​ല​യി​ൽ ന​ടു​ങ്ങി വ​ള്ളി​കു​ന്നം ഗ്രാ​മം
Thursday, April 15, 2021 10:33 PM IST
ചാ​രും​മൂ​ട്: പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന അ​ഭി​മ​ന്യു​വി​ന്‍റെ അ​രും​കൊ​ല​യി​ൽ വ​ള്ളി​കു​ന്നം ഗ്രാ​മം ന​ടു​ങ്ങി. വ​ള്ളി​കു​ന്നം പ​ട​യ​ണി​വെ​ട്ടം ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വം ക​ണ്ട് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ നാ​ട്ടു​കാ​ർ​ക്കും സം​ഭ​വം വ​ലി​യ ആ​ഘാ​ത​മാ​യി.
ഇ​ന്ന​ലെ വ​ള്ളി​കു​ന്നം അ​മൃ​ത സ്‌​കൂ​ളി​ൽ പ​ത്താം ക്ലാ​സ് ഫി​സി​ക്സ് പ​രീ​ക്ഷ എ​ഴു​താ​നി​രി​ക്കെ അ​ഭി​മ​ന്യു​വി​ന്‍റെ വേ​ർ​പാ​ട് സ​ഹ​പാ​ഠി​ക​ളാ​യ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും നൊ​മ്പ​ര​ത്തി​ലാ​ഴ്ത്തി. വ​ള്ളി​കു​ന്നം പു​ത്ത​ൻ​ച​ന്ത അ​മ്പി​ളി ഭ​വ​ന​ത്തി​ൽ അ​മ്പി​ളി കു​മാ​റി​ന്‍റെ​യും പ​രേ​ത​യാ​യ ബീ​ന​യു​ടെ​യും മ​ക​നാ​യ അ​ഭി​മ​ന്യു എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ ആ​യി​രു​ന്നെ​ങ്കി​ലും സ​ജീ​വ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ൻ ആ​യി​രു​ന്നി​ല്ലെ​ന്നാ​ണ് പി​താ​വ് പ​റ​യു​ന്ന​ത്.
വ​ള്ളി​കു​ന്നം പ​ട​യ​ണി​വെ​ട്ടം ക്ഷേ​ത്ര​ത്തി​ലെ വി​ഷു ഉ​ത്സ​വ​ത്തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ക്ഷേ​ത്ര​ത്തി​നു കി​ഴ​ക്കു​വ​ശ​ത്തെ മൈ​താ​ന​ത്താ​ണ് അ​ഭി​മ​ന്യു​വി​നെ ഒ​രു സം​ഘം കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. മു​മ്പ് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ അ​ഭി​മ​ന്യു​വി​ന്‍റെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്ന​താ​യും ഇ​തി​നു പോ​ലീ​സി​ൽ കേ​സ് ന​ൽ​കി​യി​രു​ന്ന​താ​യും പി​താ​വ് പ​റ​ഞ്ഞു.
ഈ ​വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ​ന്ന സം​ശ​യ​വും പോ​ലീ​സി​നു​ണ്ട്. അ​തേ​സ​മ​യം ത​ങ്ങ​ൾ പാ​ര​മ്പ​ര്യ ക​മ്യൂ​ണി​സ്റ്റ് കു​ടും​ബ​മാ​ണെ​ന്നും കൊ​ച്ചു​മ​ക​ൻ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നു​മാ​യ​താ​ണ് ആ​ർ​എ​സ്എ​സ് സം​ഘം അ​വ​നെ കൊ​ല്ലാ​ൻ കാ​ര​ണ​മെ​ന്ന് മു​ത്ത​ച്ഛ​ൻ ദി​വാ​ക​ര​ൻ പ​റ​ഞ്ഞു.