വ​സ്തു​ത​ർ​ക്കം: യു​വ​തി സ​ഹോ​ദ​ര​നെ കു​ത്തി​വീ​ഴ്ത്തി
Thursday, April 15, 2021 10:33 PM IST
ചേ​ർ​ത്ത​ല: വ​സ്തു ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വ​തി സ​ഹോ​ദ​ര​നെ കു​ത്തിവീ​ഴ്ത്തി. ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ 22-ാം വാ​ർ​ഡി​ൽ നി​ക​ർ​ത്തി​ൽ ഭു​വ​ന​ച​ന്ദ്ര​ന്‍റെ മ​ക​ൻ സു​ഭാ​ഷി(36)​നെ​യാ​ണ് സ​ഹോ​ദ​രി സൗ​മ്യ (34) കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. സം​ഘ​ർ​ഷ​ത്തി​ൽ സ​ഹോ​ദ​രി​ക്കും പ​രി​ക്കു​ണ്ട്. പ​രി​ക്കേ​റ്റ സു​ഭാ​ഷി​നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും സൗ​മ്യ​യെ ചേ​ർ​ത്ത​ല താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. പു​രു​ഷ​ൻ ക​വ​ല​യ്ക്ക് പ​ടി​ഞ്ഞാ​റ് യ​ക്ഷി അ​ന്പ​ല​ത്തി​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 8.30 ഓ​ടെ​യാ​ണ് സം​ഭ​വം.
വി​വാ​ഹി​ത​യാ​യ സൗ​മ്യ കു​റ​ച്ചു​കാ​ല​മാ​യി മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ സൗ​മ്യ​യു​മാ​യു​ള്ള വ​ഴ​ക്കി​നെത്തുട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ വാ​ട​ക​യ്ക്കു ക​ഴി​ഞ്ഞി​രു​ന്ന സു​ഭാ​ഷി​ന്‍റെ കൂ​ടെ​യാ​യി​രു​ന്നു താ​മ​സം. ഏ​ഴു​സെ​ന്‍റ് സ്ഥ​ലം മാ​താ​വ് രാ​ധ​യു​ടെ കാ​ല​ശേ​ഷം മ​ക്ക​ളു​ടെ പേ​രി​ൽ ഭു​വ​ന​ച​ന്ദ്ര​ൻ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പേ എ​ഴു​തി വ​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ൽ കു​റെ മാ​സ​ങ്ങ​ളാ​യി മ​ക്ക​ൾ ത​മ്മി​ൽ വ​സ്തു​ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. സൗ​മ്യ​യ്ക്ക് മാ​ത്ര​മാ​യി വ​സ്തു ന​ൽ​ക​ണ​മെ​ന്ന് കാ​ട്ടി ചേ​ർ​ത്ത​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കു​റ​ച്ചു​നാ​ൾ മു​ന്പ് പ​രാ​തി​യും ന​ൽ​കി​രു​ന്നു. ക​ഴി​ഞ്ഞദി​വ​സം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​ത്തു​തീ​ർ​പ്പി​ന് ഇ​രു​കൂ​ട്ട​രെ​യും വി​ളി​പ്പി​ക്കു​ക​യും ച​ർ​ച്ച​യ്ക്കൊ​ടു​വി​ൽ മാ​താ​പി​താ​ക്ക​ളെ സൗ​മ്യ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും കേ​സ് കോ​ട​തി​യി​ൽ ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു.
ഇ​ത​നു​സ​രി​ച്ച് ഇ​ന്ന​ലെ രാ​വി​ലെ 8.15 ഓ​ടെ മാ​താ​പി​താ​ക്ക​ളും സു​ഭാ​ഷു​മൊ​ത്ത് വീ​ട്ടി​ൽ വ​ന്ന​പ്പോ​ൾ വീ​ണ്ടും ത​ർ​ക്ക​മാ​യി. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന പ​ശു​വി​നെ കൊ​ണ്ടു​പോ​കാ​നാ​യി ശ്ര​മി​ച്ച സു​ഭാ​ഷി​നെ സൗ​മ്യ ത​ട​യു​ക​യും കൈ​യി​ൽ ക​രു​തി​യ ക​ത്തി​യെ​ടു​ത്ത് മു​തു​കി​ൽ കു​ത്തു​ക​യുമായി​രു​ന്നു. പി​ടി​വ​ലി​ക്കി​ടെ സൗ​മ്യ​യു​ടെ വ​യ​റി​നും ചെ​റി​യ പ​രി​ക്കേ​റ്റു. ര​ക്തംവാ​ർ​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ സു​ഭാ​ഷി​നെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചേ​ർ​ത്ത​ല പോ​ലീ​സ് കേ​സെ​ടു​ത്തു.