സം​സ്കാ​ര​വേ​ദി​ അം​ബേ​ദ്ക​ർ ജ​യ​ന്തി ആ​ഘോ​ഷം നടത്തി
Thursday, April 15, 2021 10:35 PM IST
ആ​ല​പ്പു​ഴ: ഭാ​ര​ത​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​നാ നി​ർ​മാ​ണരം​ഗ​ത്തും അ​ധഃ​സ്ഥി​ത​രു​ടെ ഉ​ന്ന​മ​നമേ​ഖ​ല​യി​ലും അ​ക്ഷീ​ണയ​ത്നം ന​ട​ത്തി​യ മ​ഹാ​പ്ര​തി​ഭയാ​യി​രു​ന്നു ഡോ. ​അം​ബേ​ദ്കറെന്ന് തോ​മ​സ് ചാ​ഴി​കാ​ട​ൻ എംപി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ള സം​സ്കാ​ര​വേ​ദി സം​ഘ​ടി​പ്പി​ച്ച അം​ബേ​ദ്ക​ർ ജ​യ​ന്തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സം​സ്കാ​ര​വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​എ​സ്‌​സി അം​ഗം ബോ​ണി കു​ര്യാ​ക്കോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്കാ​രവേ​ദി സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. മ​നോ​ജ് മാ​ത്യു, പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ജു കു​ന്ന​ക്കാ​ട്, സം​സ്കാ​രവേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രാ​യ വ​ട​യ​ക​ണ്ടി നാ​രാ​യ​ണ​ൻ, ബാ​ബു ടി. ​ജോ​ണ്‍, ഡോ. ​അ​ല​ക്സ് മാ​ത്യു, പ്ര​ദീ​പ് കൂ​ട്ടാ​ല, ഡോ. ​എ.​കെ. അ​പ്പു​കു​ട്ട​ൻ, പി. ​കെ. ബ​ഷീ​ർ, പ​യ​സ് കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.