കോ​വി​ഡ് മാ​സ് ഡ്രൈ​വ് ഇ​ന്നുകൂ​ടി, പ​രി​ശോ​ധ​ന​യ്ക്ക് കൂ​ടു​ത​ൽ സം​ഘ​ങ്ങ​ൾ
Friday, April 16, 2021 10:09 PM IST
ആ​ല​പ്പു​ഴ: ര​ണ്ട​രല​ക്ഷം കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മു​ള്ള കോ​വി​ഡ് 19 ടെ​സ്റ്റ് മാ​സ് ഡ്രൈ​വ് ജി​ല്ല​യി​ൽ ഇ​ന്നു കൂ​ടി ന​ട​ക്കും. കൂ​ടു​ത​ൽ ആ​ളു​ക​ളെ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​നാ സം​ഘ​ങ്ങ​ളെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

ആ​ദ്യ​ദി​ന​മാ​യ ഇ​ന്ന​ലെ ജി​ല്ല​യി​ലെ എ​ല്ലാ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും ക​ള​ക്ട​റേ​റ്റ്, മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലും കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ൾ, കോ​വി​ഡ് വ്യാ​പ​നം വേ​ഗ​ത്തി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ, പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ, ഹോ​സ്പി​റ്റാ​ലി​റ്റി, ടൂ​റി​സം മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ, ക​ട​ക​ൾ, ഹോ​ട്ട​ലു​ക​ൾ, മാ​ർ​ക്ക​റ്റു​ക​ൾ, സേ​വ​നകേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ, ഡെ​ലി​വ​റി എ​ക്സി​ക്യൂ​ട്ടീ​വു​ക​ൾ എ​ന്നി​വ​രേ​യും പ​രി​ശോ​ധന​യ്ക്ക് വി​ധേ​യ​രാ​ക്കി. ഷോ​പ്പിം​ഗ് മാ​ളു​ക​ൾ, വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ൾ, ആ​ളു​ക​ൾ കൂ​ടു​ന്ന സ്ഥ​ല​ങ്ങ​ൾ, മാ​ർ​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ മൊ​ബൈ​ൽ ടീ​മു​ക​ളും പ​രി​ശോ​ധ​ന ന​ട​ത്തി.

ശ​നി​യാ​ഴ്ച ജി​ല്ല​യി​ലെ എ​ല്ലാ പ്രാ​ഥ​മി​കാ​രോ​ഗ്യകേ​ന്ദ്ര​ങ്ങ​ളി​ലും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് 19 ടെ​സ്റ്റ് മാ​സ് ഡ്രൈ​വ് തു​ട​രും. മാ​ർ​ക്ക​റ്റു​ക​ൾ, വ്യാ​പാ​ര സ്ഥാ​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. വി​ദ്യാ​ഭ്യാ​സമേ​ഖ​ല​യി​ൽ അ​ഞ്ച്, പൊ​തു​ഗ​താ​ഗ​ത്തി​ൽ ര​ണ്ട്, വ്യ​വ​സാ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ മൂ​ന്ന്, ന​ഗ​ര​സ​ഭ​യി​ൽ മൂ​ന്ന്, ക​ട​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും അ​ഞ്ച്, എ​ന്നി​ങ്ങ​നെ ആ​കെ 18 പ​രി​ശോ​ധ​ന സം​ഘ​ങ്ങ​ളെ​യാ​ണ് വി​ന്യ​സി​ച്ച​ത്. പ​രി​ശോ​ധ​ന കൂ​ടു​ത​ൽ വേ​ഗ​ത്തി​ലും ഉൗ​ർ​ജിത​മാ​യും ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​ർ, പോ​ലീ​സ് എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​നൊ​പ്പം ഉ​ണ്ടാ​കും.