കാ​ണാ​താ​യ 17-കാ​ര​ന്‍റെ മൃ​ത​ദേ​ഹം കാ​യ​ലി​ൽ
Friday, April 16, 2021 10:13 PM IST
കാ​യം​കു​ളം: വീ​ട്ടി​ൽനി​ന്നു കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കാ​യ​ലി​ൽ ക​ണ്ടെ​ത്തി. മു​തു​കു​ളം തെ​ക്ക് പു​ത്ത​ൻക​ണ്ട​ത്തി​ൽ മോ​ഹ​ൻ​ദാ​സി​ന്‍റെ മ​ക​ൻ എം. ​അ​തു​ലി(17)​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് കാ​യം​കു​ളം കാ​യ​ലി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞദി​വ​സം രാ​ത്രി കീ​രി​ക്കാ​ട് ജെ​ട്ടി​ക്കു സ​മീ​പ​ത്തുനി​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ല​യി​ൽ മൃ​ത​ദേ​ഹം കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞദി​വ​സം രാ​വി​ലെ വീ​ട്ടി​ൽനി​ന്നും ട്യൂ​ഷ​നുപോ​യ അ​തു​ൽ നേ​രം വൈ​കി​യി​ട്ടും തി​രി​കെ വ​രാ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ക​ന​ക​ക്കു​ന്ന് പോ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് കാ​യ​ലി​ൽനി​ന്നും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

സൗ​ജ​ന്യ പ​രി​ശീ​ല​നം

ആ​ല​പ്പു​ഴ: യു​വ​തി​ക​ൾ​ക്ക് അ​ക്കൗ​ണ്ടിം​ഗ് എ​ക്സി​ക്യൂ​ട്ടീ​വ് കോ​ഴ്സി​ലേ​ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ല്കു​ന്നു. കേ​ന്ദ്ര നൈ​പു​ണ്യ വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ ഗ്രാ​മീ​ണ്‍ കൗ​ശ​ൽ യോ​ജ​ന​യു​ടെ അ​ക്കൗ​ണ്ടിം​ഗ് കോ​ഴ്സി​ലേ​ക്ക് പ്ല​സ്ടു കോ​മേ​ഴ്സ്, ബി​കോം പാ​സാ​യ 18നും 35​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ, ക്രി​സ്ത്യ​ൻ, മു​സ്‌ലിം വി​ഭാ​ഗ​ത്തി​ൽപ്പെ​ട്ട യു​വ​തി​ക​ൾ​ക്ക് ആ​ല​പ്പു​ഴ ക​വി​ത ഐ​ടി​ഐ​യി​ൽ പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു. യാ​ത്ര​ബ​ത്ത്, യൂ​ണി​ഫോം, പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ സൗ​ജ​ന്യ​മാ​ണ്. ഫോ​ണ്‍: 9895443931, 9061381113.