പാ​രേ​ത്തോ​ട്-​വ​ട്ട​ടി തോ​ട്ടി​ൽ പോ​ള​ശ​ല്യം രൂ​ക്ഷം
Friday, April 16, 2021 10:13 PM IST
എ​ട​ത്വ: പാ​രേ​ത്തോ​ട്- വ​ട്ട​ടി തോ​ട്ടി​ൽ പോ​ള​ശ​ല്യം രൂ​ക്ഷം. ജ​ല ല​ഭ്യ​ത​യും ഗ​താ​ഗ​ത​വും നി​ല​ച്ച​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ. എ​ട​ത്വ-​ത​ല​വ​ടി പ​ഞ്ചാ​യ​ത്തു​ക​ൾ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പാ​രേ​ത്തോ​ട്-​വ​ട്ട​ടി തോ​ട്ടി​ലാ​ണ് പോ​ള​ശ​ല്യം രൂ​ക്ഷ​മാ​യ​ത്. കാ​ർ​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന തോ​ട്ടി​ൽ പോ​ള​യും പു​ല്ലും നി​റ​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യി​ട്ടും ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് ക​ർ​ഷ​ക​രും കു​റ്റ​പ്പെ​ടു​ത്തു​ന്നു. ആ​സ്തി വ​ർ​ധി​ത വ​സ്തു​വി​ൽപ്പെടു​ത്തി ന​ദി​ക​ളി​ലെ പോ​ള​വാ​ര​ൽ സ​ർ​ക്കാ​ർ നി​രോ​ധി​ച്ച​പ്പോ​ൾ ആ​റു​മീ​റ്റ​ർ വീ​തി വ​രെ​യു​ള്ള നീ​ർ​ചാ​ലു​ക​ളി​ലെ പോ​ള നീ​ക്കം​ചെ​യ്യ​ൽ ബാ​ധ​ക​മാ​യി​രു​ന്നി​ല്ല.

കു​ട്ട​നാ​ട്ടി​ലെ നീ​ർ​ച്ചാലു​ക​ളി​ൽ അ​ധി​ക​വും കാ​ർ​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കും പ​ന്പിം​ഗ് സൗ​ക​ര്യ​ത്തി​നു​മാ​യാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ആ​റു​മീ​റ്റ​റി​ൽ കൂ​ടു​ത​ലു​ള്ള തോ​ടു​ക​ളി​ൽ നീ​രൊ​ഴു​ക്കി​ൽ​പെ​ട്ട് പോ​ള​ക​ൾ സ്വ​യ​മേ നീ​ങ്ങു​മെ​ന്നും നീ​ർച്ചാലു​ക​ളി​ലെ പോ​ള​ക​ൾ കെ​ട്ടി​ക്കിട​ന്ന് ഗ​താ​ഗ​ത​വും ജ​ല​ക്ഷാ​മ​വും വ​ർ​ധിക്കു​മെ​ന്നും ക​ണ്ടാ​ണ് ഇ​ട​ത്തോടു​ക​ളെ നി​രോ​ധ​ന​ത്തി​ൽപ്പെടു​ത്താ​തി​രു​ന്ന​ത്. ക​ർ​ഷ​ക​ർ​ക്കോ പൊ​തു​ജ​ന​ങ്ങ​ൾ​ക്കോ തോ​ട്ടി​ലെ പോ​ള ശ​ല്യ​മാ​യാ​ൽ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽപ്പെടു​ത്തി നീ​ക്കം ചെ​യ്യാ​മെ​ന്ന് വ്യ​വ​സ്ഥ​യു​ണ്ട്. എ​ന്നാ​ൽ കു​ട്ട​നാ​ട്ടി​ലെ ഒ​ട്ടു​മി​ക്ക പ​ഞ്ചാ​യ​ത്തു​ക​ളും നീ​ർ​ച്ചാലു​ക​ളി​ലെ പോ​ള​വാ​ര​ൽ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽപ്പെടു​ത്താ​റി​ല്ല.

പ​ഞ്ചാ​യ​ത്തി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​തമൂ​ലം കു​ട്ട​നാ​ട്ടി​ലെ ഇ​ട​ത്തോടു​ക​ൾ പോ​ള​യും എ​ക്ക​ലും നി​റ​ഞ്ഞ് ഒ​ഴു​ക്കു ത​ട​സ​പ്പെ​ട്ട് നി​ക​ന്നു​തു​ട​ങ്ങി. കു​ട്ട​നാ​ട്ടി​ലെ ഇ​ട​ത്തോ​ടു​ക​ളു​ടെ ഇ​രു​ക​ര​ക​ളി​ലും നൂ​റു​ക​ണ​ക്കി​ന് ഗ്രാ​മീ​ണ​രാ​ണ് അ​ധി​വ​സി​ക്കു​ന്ന​ത്. ഭൂ​രി​ഭാ​ഗം ജ​ന​ങ്ങ​ളും ഇ​ട​ത്തോടു​ക​ളി​ലെ വെ​ള്ള​മാ​ണ് പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പാ​രേത്തോ​ട്-​വ​ട്ട​ടി തോ​ട്ടി​ൽ പോ​ള​ തിങ്ങിനി​റ​ഞ്ഞ​തോ​ടെ ഗ​താ​ഗ​ത സൗ​ക​ര്യ​വും ജ​ല​ക്ഷാ​മ​വും മാ​ത്ര​മ​ല്ല ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ഉ​പ​ദ്ര​വ​വും നാ​ൾ​ക്കു​നാ​ൾ കൂ​ടി​വ​രി​ക​യാ​ണ്.

തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽപ്പെടു​ത്തി തോ​ട്ടി​ലെ പോ​ള വാ​രി​മാ​റ്റ​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും ക​ർ​ഷ​ക​രും ആ​വ​ശ്യ​പ്പെ​ടു​ന്നു.