രാ​സ​വ​ള വി​ല​വ​ര്‍​ധ​ന​ പി​ന്‍​വ​ലി​ക്ക​ണം: കി​സാ​ന്‍ ജ​ന​ത
Friday, April 16, 2021 10:13 PM IST
ആ​ല​പ്പു​ഴ: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ഒ​ത്താ​ശ​യോ​ടെ രാ​ജ്യ​ത്തെ രാ​സ​വ​ള ഉ​ത്പാ​ദ​ക​ര്‍ വ​ള​ങ്ങ​ള്‍​ക്കു വി​ല വ​ര്‍​ധി​പ്പി​ച്ച​ത് അ​ന്യാ​യ​മാ​ണെ​ന്നും വ​ര്‍​ധ​ന​ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും കി​സാ​ന്‍ ജ​ന​ത സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​കെ. ദാ​മോ​ദ​ര​നും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​ജെ. കു​ര്യ​നും ആ​വ​ശ്യ​പ്പെ​ട്ടു.
അ​നു​ദി​നം കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഉ​ത്പാ​ദ​ന​ച്ചെ​ല​വി​നി​ട​യി​ല്‍ വ​ളം വി​ല​യി​ല്‍ ട​ണ്ണി​ന് 10,000 രൂ​പ​യ്ക്കു​മേ​ല്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന വി​ലവ​ർ​ധ​ന​ ക​ര്‍​ഷ​ക​ര്‍​ക്കു താ​ങ്ങാ​നാ​വി​ല്ല.
ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ തു​ട​രെ ന​ട​ന്നു​വ​രു​ന്ന ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭ​ങ്ങ​ളെ​യും കാ​ര്‍​ഷി​ക മേ​ഖ​ല​യെ​യും ത​ക​ര്‍​ക്കാ​നാ​ണ് കേ​ന്ദ്രം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. വി​ല​വ​ര്‍​ധ​ന​ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി നി​യ​മ​വി​ധേ​യ​മാ​യി പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.