ജി​ല്ലാ ആ​ശു​പ​ത്രി താത്കാലികമായി മാറ്റി സ്ഥാപിക്കുന്നു
Friday, April 16, 2021 10:13 PM IST
ചെ​ങ്ങ​ന്നൂ​ർ: കി​ഫ്ബി ഫ​ണ്ടി​ൽനി​ന്നു 100 കോ​ടി മു​ത​ൽ​മു​ട​ക്കി ജി​ല്ലാ ആ​ശു​പ​ത്രി ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഴ​യ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ൾ ബോ​യ്സ് ഹൈ​സ്കൂ​ളി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കു​ന്നു. അ​ത്യാ​ഹി​ത വി​ഭാ​ഗം, ക്ലി​നി​ക്ക​ൽ ലാ​ബോ​റ​ട്ട​റി, എ​ക്സ​റേ യൂ​ണി​റ്റ്, ഒപി എ​ന്നി​വ​യു​ടെ സേ​വ​ന​ങ്ങ​ൾ ര​ണ്ടാ​ഴ്ച്ച​ത്തേ​ക്ക് നി​ർ​ത്തി​വ​യ്ക്കു​ന്ന​താ​യി അ​സി​സ്റ്റ​ന്‍റ് സൂ​പ്ര​ണ്ട് ഡോ.​ രാ​ജീ​വ് കു​മാ​ർ അ​റി​യി​ച്ചു.
ര​ണ്ടാഴ്ച​യ്ക്ക​കം എ​ല്ലാ വി​ഭാ​ഗ​വും ആ​ൽ​ത്ത​റ ജം​ഗ്ഷ​നി​ലു​ള്ള ഗ​വ. ബോ​യ്സ് സ്കൂ​ളി​ലെ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ൽ പു​ന​രാ​രം​ഭി​ക്കും. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പു​തി​യ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചുവ​ന്നി​രു​ന്ന മാ​തൃ-​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​വും ശി​ശു​രോ​ഗ വി​ഭാ​ഗ​വും കു​ട്ടി​ക​ളു​ടെ പ്ര​തി​രോ​ധ കു​ത്തി​വ​യ്പു​ക​ളും മു​ട​ക്കം കൂ​ടാ​തെ ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കും. കോ​വി​ഡ് രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ര​വ പ​രി​ശോ​ധ​ന, പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തുവ​രെ പ്ര​വ​ർ​ത്തി​ക്കും.