പാ​ഴ്സ​ലു​മാ​യി വ​ന്ന ലോ​റി​ക്കു പി​ന്നി​ൽ ച​ര​ക്കു​ലോ​റി ഇ​ടി​ച്ചു​ക​യ​റി
Saturday, April 17, 2021 10:32 PM IST
കാ​യം​കു​ളം: പാ​ഴ്സ​ൽ ലോ​റി​ക്കു പി​ന്നി​ൽ ച​ര​ക്ക് ലോ​റി ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം. ​അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ദേ​ശീ​യ​പാ​ത​യി​ൽ കാ​യം​കു​ളം എം​എ​സ്എം കോ​ള​ജി​നു സ​മീ​പം ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. എ​റ​ണാ​കു​ള​ത്തു​നി​ന്നും പാ​ഴ്സ​ൽ ലോ​ഡു​മാ​യി വ​ന്ന ലോ​റി ലോ​ഡ് ഇ​റ​ക്കാ​നാ​യി ദേ​ശീ​യ പാ​ത​യി​ൽ നി​ന്നും കൊ​റി​യ​ർ ഓ​ഫീ​സി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നി​ട​യി​ൽ പി​ന്നി​ൽ വ​ന്ന ച​ര​ക്കു​ലോ​റി നി​യ​ന്ത്ര​ണം വി​ട്ടി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. എ​എ​ൻ​കെ പാ​ഴ്സ​ൽ സ​ർ​വീ​സി​ന്‍റെ എ​റ​ണാ​കു​ള​ത്തു​നി​ന്നും കാ​യം​കു​ളം കൊ​ല്ലം തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് പാ​ഴ്സ​ലു​മാ​യി വ​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽപ്പെട്ട​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത ത​ട​സം നേ​രി​ട്ടു. ഹൈ​വേ പോ​ലീ​സും കാ​യം​കു​ളം പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചു.