നൂ​റ​നാ​ട്, ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കൂ​ട്ടം കൂ​ടു​ന്ന​ത് നി​രോ​ധി​ച്ചു; ജി​ല്ല​യി​ൽ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ൾ വീ​ണ്ടും തു​റ​ക്കു​ന്നു
Saturday, April 17, 2021 10:35 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് വീ​ണ്ടും കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ൾ (ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ൾ-​സി​എ​ഫ്എ​ൽ​ടി​സി) തു​റ​ക്കാ​ൻ തീ​രു​മാ​നം. ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

815 പേ​രെ കി​ട​ത്തി ചി​കി​ത്സി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള എ​ട്ടു ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ തു​റ​ക്കു​ക. ചെ​ങ്ങ​ന്നൂ​ർ പു​ത്ത​ൻ​കാ​വ് എ​സ്ബി​എ​സ് ക്യാ​ന്പ് സെ​ന്‍റ​ർ(​ഐ​പി​സി ഹാ​ൾ- 200 കി​ട​ക്ക​ക​ൾ), ആ​ല​പ്പു​ഴ ടൗ​ണ്‍ ഹാ​ൾ(100 കി​ട​ക്ക​ക​ൾ), ത​ണ്ണീ​ർ​മു​ക്കം കാ​രി​ക്കാ​ട് സെ​ന്‍റ് ജോ​സ​ഫ് പാ​രി​ഷ് ഹാ​ൾ(90 കി​ട​ക്ക), ചേ​ർ​ത്ത​ല ടൗ​ണ്‍ ഹാ​ൾ(50 കി​ട​ക്ക), മാ​വേ​ലി​ക്ക​ര ടൗ​ണ്‍ ഹാ​ൾ(50 കി​ട​ക്ക), കാ​യം​കു​ളം ടൗ​ണ്‍​ഹാ​ൾ(30 കി​ട​ക്ക), പ​ത്തി​യൂ​ർ എ​ൽ​മെ​ക്സ് ആ​ശു​പ​ത്രി(120 കി​ട​ക്ക), കാ​യം​കു​ളം സ്വാ​മി നി​ർ​മ​ലാ​ന​ന്ദ മെ​മ്മോ​റി​യ​ൽ ബാ​ല​ഭ​വ​ൻ(100 കി​ട​ക്ക) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ക.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ​ണം പാ​ർ​സ​ലാ​യി വി​ത​ര​ണം ചെ​യ്യു​ന്ന സ​മ​യ​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ള​വ് ന​ൽ​കി. ഹോ​ട്ട​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യം ഒ​ന്പ​തു വ​രെ​യാ​ണ്. പാ​ർ​സ​ൽ ഭ​ക്ഷ​ണ വി​ത​ര​ണം രാ​ത്രി 10 വ​രെ​യാ​ക്കി. കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ള്ള നൂ​റ​നാ​ട്, ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​ഞ്ചു​പേ​രി​ൽ കൂ​ടു​ത​ൽ കൂ​ട്ടം കൂ​ടു​ന്ന​ത് നി​രോ​ധി​ച്ചു. പോ​ലീ​സും സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റ്മാ​രും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തും.

എ​ടി​എം കൗ​ണ്ട​റു​ക​ൾ, ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ, ക​ന്പ​നി​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ മു​ന്പി​ൽ സാ​നി​റ്റൈ​സ​ർ സ്ഥാ​പി​ച്ചി​ല്ലെ​ങ്കി​ൽ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി. 15 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യു​ള്ള സ​മ്മ​ർ ക്യാ​ന്പ് ജി​ല്ല​യി​ൽ നി​രോ​ധി​ച്ചു.

ട​ർ​ഫ്, സ്പോ​ർ​ട്സ് ക്ല​ബ് എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം രാ​ത്രി ഒ​ൻ​പ​തു മ​ണി വ​രെ​യാ​ക്കി. ഓ​ണ്‍​ലൈ​നി​ലൂ​ടെ ഓ​ർ​ഡ​ർ ചെ​യ്ത് ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നു നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന​വ​ർ കോ​വി​ഡ് നെ​ഗ​റ്റീ​വാ​ണെ​ന്ന് ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണം. ആ​ളു​ക​ൾ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന ഹോ​ട്ട​ലു​ക​ൾ, മാ​ളു​ക​ൾ, സി​നി​മ തി​യേ​റ്റ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ.​സി.​യു​ടെ ഉ​പ​യോ​ഗം ഒ​ഴി​വാ​ക്ക​ണം.