അ​ശാ​സ്ത്രീ​യ തോ​ടു​നി​ർ​മാ​ണം വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് ആ​ശ​ങ്ക
Wednesday, April 21, 2021 10:52 PM IST
മാ​വേ​ലി​ക്ക​ര: ഒ​രു നാ​ടി​ന്‍റെ പ്ര​ധാ​ന ജ​ല​സ്രോ​ത​സാ​യ തോ​ടി​നെ ഇ​ല്ലാ​താ​ക്കി അ​ശാ​സ്ത്രീ​യ നി​ർ​മാ​ണം. ചെ​ട്ടി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ ഒ​ത​ള​പ്പു​ഴ​ത്തോ​ടി​ന്‍റെ നീ​രൊ​ഴു​ക്കി​നെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ തോ​ടി​ന്‍റെ വീ​തി കു​റ​ച്ചാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. ഭൂ​മി​യി​ലേ​ക്ക് ജ​ലം താ​ഴാ​തി​രി​ക്കു​ന്ന ത​ര​ത്തി​ൽ താ​ഴ്ഭാ​ഗം കോ​ണ്‍​ക്രീ​റ്റു ചെ​യ്ത് വ​ശ​ങ്ങ​ളി​ൽ കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി ഉ​യ​ർ​ത്തി​യാ​ണ് നി​ർ​മാ​ണം. മു​ക​ൾ ഭാ​ഗം മാ​ൻ​ഹോ​ൾ​പോ​ലു​മി​ല്ലാ​തെ 30 മീ​റ്റ​ർ നീ​ള​ത്തി​ൽ പൂ​ർ​ണ​മാ​യി കോ​ണ്‍​ക്രീ​റ്റ് ചെ​യ്യും.13 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റേ ന​ട​യി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്.

ഭൂ​മി​യി​ലേ​ക്ക് ജ​ലം ആ​ഴ്ന്നി​റ​ങ്ങു​ന്ന ജ​ല​സം​ര​ക്ഷ​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് ഏ​റെ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന കാ​ല​ത്താ​ണ് തോ​ടി​ന്‍റെ താ​ഴ്ഭാ​ഗം കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് അ​ശാ​സ്ത്രീ​യ നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. നാ​ല​ര മീ​റ്റ​ർ താ​ഴ്ഭാ​ഗ​ത്ത് വീ​തി​യു​ള്ള തോ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ മൂ​ന്ന​ര മീ​റ്റ​റാ​യി ചു​രു​ങ്ങും. നി​ല​വി​ൽ തോ​ടി​ന്‍റെ ഒ​രു ഭാ​ഗ​ത്ത് സം​ര​ക്ഷ​ണ​ഭി​ത്തി​യു​ണ്ട്. ഈ ​ഭി​ത്തി നി​ല​നി​ൽ​ക്കു​ന്പോ​ഴാ​ണ് കോ​ണ്‍​ക്രീ​റ്റ് സം​ര​ക്ഷ​ണ​ഭി​ത്തി വീ​ണ്ടും നി​ർ​മി​ക്കു​ന്ന​ത്. 2019 ൽ ​നി​ർ​മാ​ണാ​നു​മ​തി ല​ഭി​ച്ച തോ​ടി​ന്‍റെ നി​ർ​മാ​ണം ഇ​പ്പോ​ഴാ​ണ് ക​രാ​റു​കാ​ര​ൻ ഏ​റ്റെ​ടു​ത്ത​ത്. ന​ല്ല വീ​തി​യു​ണ്ടാ​യി​രു​ന്ന ഒ​ത​ള​പ്പു​ഴ​ത്തോ​ട് ചെ​ട്ടി​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന്‍റെ കി​ഴ​ക്കേ ന​ട​യി​ലേ​ക്ക് റോ​ഡു നി​ർ​മി​ക്കു​ന്ന​തി​നാ​യും ക്ഷേ​ത്ര ജം​ഗ്ഷ​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യും വീ​തി കു​റ​യ്ക്കു​ക​യാ​യി​രു​ന്നു. ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റേ ന​ട​യി​ൽ തോ​ടി​നു മു​ക​ളി​ൽ സ്ലാ​ബി​ട്ട് ഫു​ട്പാ​ത്തും നി​ർ​മി​ച്ചു. ഇ​തി​നും മാ​ൻ​ഹോ​ളോ നീ​ക്കം ചെ​യ്യാ​വു​ന്ന സ്ലാ​ബോ സ്ഥാ​പി​ച്ചി​ട്ടി​ല്ല. ഇ​തു മൂ​ലം മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി​യാ​ൽ നീ​ക്കം ചെ​യ്യാ​ൻ ക​ഴി​യി​ല്ല. ഇ​ത് വെ​ള്ള​പ്പൊ​ക്ക​ത്തി​നു കാ​ര​ണ​മാ​കും. ഇ​ങ്ങ​നെ നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഇ​ട​വ​പ്പാ​തി​യി​ൽ ചെ​ട്ടി​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ലും പ​ടി​ഞ്ഞാ​റേ ന​ട​യി​ലെ വീ​ടു​ക​ളി​ലും ഉ​ൾ​പ്പെ​ടെ വെ​ള്ളം ക​യ​റു​ന്ന സ്ഥി​തി​യു​ണ്ടാ​യി​രു​ന്നു.

ഇ​പ്പോ​ൾ നി​ർ​മാ​ണം ന​ട​ത്തു​ന്ന 30 മീ​റ്റ​റി​ലും സ്ലാ​ബു​ക​ൾ മാ​റ്റാ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ലാ​ണ് പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്.​അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ങ്കി​ലും ഇ​തി​നെ​തി​രെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും മൗ​ന​ത്തി​ലാ​ണ്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് 50 മീ​റ്റ​ർ മാ​ത്രം നീ​ങ്ങി​യാ​ണ് നി​ർ​മാ​ണ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​ത്.

തോ​ടി​ന്‍റെ വീ​തി ഗ​ണ്യ​മാ​യി കു​റ​യു​ന്ന​ത് മ​ഴ​ക്കാ​ല​ത്ത് ക്ഷേ​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടെ വെ​ള്ളം ക​യ​റാ​ൻ കാ​ര​ണ​മാ​കു​മെ​ന്ന​റി​ഞ്ഞി​ട്ടും ബ​ന്ധ​പ്പെ​ട്ട​വ​ർ പ്ര​തി​ക​രി​ക്കാ​ത്ത​ത് ചി​ല സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി​യാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ഒ​ത​ള​പ്പു​ഴ​ത്തോ​ടി​ന് സം​ര​ക്ഷ​ണ​ഭി​ത്തി​യി​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ളു​ണ്ട്. അ​വി​ടെ നി​ർ​മാ​ണം ന​ട​ത്താ​തെ പ​ടി​ഞ്ഞാ​റേ ന​ട​യി​ൽ അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത് പ്ര​തി​ഷേ​ധ​ത്തി​നും ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.