ചി​കി​ത്സ കി​ട്ടാ​തെ കോ​വി​ഡ് രോ​ഗി മ​രി​ച്ചു
Wednesday, April 21, 2021 10:52 PM IST
ചെ​ങ്ങ​ന്നൂ​ർ: കോ​വി​ഡ് ബാ​ധി​ത​നാ​യ പ​ത്ര ഏ​ജ​ന്‍റ് ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ചു. പെ​ണ്ണു​ക്ക​ര പു​ല്ലാം​താ​ഴെ വാ​ഴോ​ലി​ത്താ​ന​ത്ത് ഭാ​നു​സു​ത​ൻ പി​ള്ള (60) ആ​ണ് മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ജ്യേ​ഷ്ഠ​ന്‍റെ മ​രു​മ​ക​ളും പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ സീ​മാ ശ്രീ​കു​മാ​റും ആ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ടി​ട്ടും ചി​കി​ത്സ ല​ഭ്യ​മാ​യി​ല്ലെ​ന്ന് ആ​ക്ഷേ​പം. സം​ഭ​വ​ത്തെ​പ്പ​റ്റി വീ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്: രാ​വി​ലെ ഏ​ഴി​ന് ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ചെ​ങ്ങ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഇ​ദ്ദേ​ഹ​ത്തെ കൊ​ണ്ടു​പോ​യി. ഭാ​നു​സു​ത​ൻ പി​ള്ള​യു​ടെ മൂ​ത്ത​മ​ക​നും കോ​വി​ഡ് പോ​സി​റ്റീ​വ് ആ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ചി​കി​ത്സ​യ്ക്ക് പ്ര​തി​ദി​നം ഇ​രു​പ​ത്തി​മൂ​വാ​യി​രം രൂ​പ​യാ​കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തോ​ടെ വ​ലി​യ സാ​ന്പ​ത്തി​ക സ്ഥി​തി​യി​ല്ലാ​ത്ത ഇ​വ​ർ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തെ​ങ്കി​ലും പി​ന്നീ​ട് അ​റി​യി​പ്പൊ​ന്നും ല​ഭി​ച്ചി​ല്ല.
ഉ​ച്ച​യാ​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു. മു​ള​ക്കു​ഴ​യി​ലെ കോ​വി​ഡ് ഫ​സ്റ്റ്‌​ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കാ​നാ​യി​രു​ന്നു നി​ർ​ദ്ദേ​ശം. ആം​ബു​ല​ൻ​സി​ൽ ഈ ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച​പ്പോ​ൾ ശ്വാ​സം​മു​ട്ട​ൽ മൂ​ലം ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന രോ​ഗി​യെ പ്ര​വേ​ശി​പ്പി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു നി​ല​പാ​ട്. ഇ​തോ​ടെ ഭാ​നു​സു​ത​ൻ പി​ള​ള​യെ വീ​ട്ടി​ലേ​ക്കു തി​രി​കെ കൊ​ണ്ടു​പോ​യി. ആ​ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. മു​ര​ളീ​ധ​ര​ൻ​പി​ള്ള മു​ഖേ​ന ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രെ​യും ഇ​ത​ര സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളെ​യും ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ വീ​ണ്ടും ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. വീ​ണ്ടും അ​വി​ടെ എ​ത്തി​ച്ചെ​ങ്കി​ലും പ്ര​വേ​ശി​പ്പി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് വീ​ട്ടി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​പോ​യി. ഈ ​സ​മ​യ​മ​ത്ര​യും ശ്വാ​സ​ത​ട​സ​വും വി​മ്മി​ട്ട​വും മൂ​ലം ഭാ​നു​സു​ത​ൻ​പി​ള്ള​യു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ വൈ​കു​ന്നേ​രം നാ​ലു​മ​ണി​യോ​ടെ മ​രി​ച്ചു.