വാ​ർ​ഡു​ത​ല ജാ​ഗ്ര​താസ​മി​തി​ക​ൾ നോ​ക്കു​കു​ത്തി​ക​ളെ​ന്ന്
Thursday, April 22, 2021 9:49 PM IST
അ​ന്പ​ല​പ്പു​ഴ: വാ​ർ​ഡു​ത​ല ജാ​ഗ്ര​താസ​മി​തി​ക​ൾ നോ​ക്കു​കു​ത്തി​യാ​കു​ന്നു. ഒ​രുവ​ർ​ഷം മു​ന്പാ​ണ് സം​സ്ഥാ​ന​ത്ത് ജാ​ഗ്ര​താസ​മി​തി​ക​ൾ​ക്കു സ​ർ​ക്കാ​ർ രൂ​പം ന​ൽ​കി​യ​ത്. തു​ട​ക്ക​ത്തി​ൽ ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചുവ​ന്നി​രു​ന്ന ഇ​ത്ത​രം സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​നം പി​ന്നീ​ട് ക​ട​ലാ​സി​ൽ മാ​ത്ര​മാ​യി.
ഇ​പ്പോ​ൾ കോ​വി​ഡ് അ​തി​വേ​ഗം പ​ട​ർ​ന്ന​തോ​ടെ​യാ​ണ് ജാ​ഗ്ര​താസ​മി​തി​ക​ൾ പു​നഃ​സം​ഘ​ടി​പ്പി​ച്ച് പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​ത​മാ​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. എ​ന്നാ​ൽ ജി​ല്ല​യി​ൽ വി​ര​ലി​ലെ​ണ്ണാ​വു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മാ​ത്ര​മാ​ണ് ജാ​ഗ്ര​താസ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്ന​ത്. കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണം, വാ​ർ​ഡ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ക്ക​ൽ, വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന കോ​വി​ഡ്, ക്വാ​റ​ന്‍റെ​ൻ ബാ​ധി​ത​ർ​ക്ക് ഭ​ക്ഷ​ണം, മ​രു​ന്ന്, മ​റ്റ് സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ കൃ​ത്യ​മാ​യി എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ജാ​ഗ്ര​താസ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം.
എ​ന്നാ​ൽ പു​തി​യ പ​ഞ്ചാ​യ​ത്ത് ഭ​ര​ണസ​മി​തി​ക​ൾ ചു​മ​ത​ല​യേ​റ്റ​ശേ​ഷം ഇ​ത്ത​രം സ​മി​തി​ക​ളൊ​ന്നും ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​റി​ല്ല. കോ​വി​ഡ് ഇ​ത്ര​യേ​റെ വ്യാ​പ​ക​മാ​യി​ട്ടും പ​ല പ​ഞ്ചാ​യ​ത്തി​ലും ജാ​ഗ്ര​താസ​മി​തി​ക​ൾ പു​നഃസം​ഘ​ടി​പ്പി​ച്ച് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.
പ്ര​ദേ​ശ​ത്തെ അ​ധ്യാ​പ​ക​ൻ ക​ണ്‍​വീ​ന​റാ​യ സ​മി​തി​യി​ൽ പ​ഞ്ചാ​യ​ത്തം​ഗം, ആ​ശാ വ​ർ​ക്ക​ർ​മാ​ർ, ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ്, 60 വ​യ​സി​നു താ​ഴെ​യു​ള്ള സ​ന്ന​ദ്ധ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ 20 ഓ​ളം പേ​ർ പ​ര​മാ​വ​ധി അം​ഗ​ങ്ങ​ളാ​ണ്. കോ​വി​ഡ് ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി മാ​റ്റ​ണ​മോ എ​ന്ന​തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തും ഈ ​ജാ​ഗ്ര​താസ​മി​തി​യാ​ണ്. നാ​ട് കോ​വി​ഡ് ഭീ​തി​യി​ലാ​യി​ട്ടും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കേ​ണ്ട ജാ​ഗ്ര​താസ​മി​തി​ക​ൾ കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്.