ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​രെ കൗ​ണ്‍​സി​ല​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി
Thursday, April 22, 2021 9:52 PM IST
ചെ​ങ്ങ​ന്നൂ​ർ: ന​ഗ​ര​സ​ഭ ജ​ന​റ​ൽ വി​ഭാ​ഗം ജീ​വ​ന​ക്കാ​രെ കൗൺസിലർ ഭീഷഥണിപ്പെടുത്തിയതായി പരാതി. മു​ൻ ചെ​യ​ർ​മാ​നും 21-ാം വാ​ർ​ഡ് കൗ​ണ്‍​സി​ല​റു​മാ​യ തോ​മ​സ് വ​ർ​ഗീ​സ് (രാ​ജ​ൻ ക​ണ്ണാ​ട്ട്) ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യാണ് പ​രാ​തി ന​ൽ​കി​യ​ത്. ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭാ റ​വ​ന്യു ഇ​ൻ​സ്പെ​ക്ട​റും സൂ​പ്ര​ണ്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ സം​ഘ​വും 19ന് ​വൈ​കു​ന്നേ​രം നാ​ലി​ന് കൗ​ണ്‍​സി​ല​ർ തോ​മ​സ് വ​ർ​ഗീ​സി​ന്‍റെ വീ​ട്ടി​ൽ എ​ത്തു​ക​യും കെ​ട്ടി​ടം പ​രി​ശോ​ധി​ക്കു​ക​യും അ​ന​ധി​കൃ​ത നി​ർ​മാ​ണം ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കെ​ട്ടി​ടം അ​ള​ക്കു​ക​യും ചെ​യ്തു.
ഇ​തേ​ത്തു​ട​ർ​ന്ന് 20ന് ​ഉ​ച്ച​യ്ക്ക് 2.30ന് ​കൗ​ണ്‍​സി​ല​ർ തോ​മ​സ് വ​ർ​ഗീ​സ് ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ലെ​ത്തി ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി ജീ​വ​ന​ക്കാ​ർ സെ​ക്ര​ട്ട​റി​ക്കു ന​ൽ​കി​യ ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ഇ​ന്ന​ലെ ഓ​ഫീ​സ് ബ​ഹി​ഷ്ക​രി​ച്ച് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തു​ക​യും യോ​ഗം ചേ​രു​ക​യും ചെ​യ്തു. സെ​ക്ര​ട്ട​റി ഈ ​പ​രാ​തി പോ​ലീ​സി​ന് കൈ​മാ​റി. അ​തേസ​മ​യം ത​ന്‍റെ വീ​ട്ടി​ൽ അ​നു​വാ​ദം കൂ​ടാ​തെ ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ട​ന്നു ക​യ​റി​യ​തി​നെ ചോ​ദ്യം ചെ​യ്യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്ന് തോ​മ​സ് വ​ർ​ഗീ​സ് പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ചെ​യ​ർ​പേ​ഴ്സ​നെ കാ​ണി​ച്ച് ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.