ലോ​ക ഭൗ​മദി​ന​ം; വൃ​ക്ഷ​ത്തൈ ന​ട്ടു
Thursday, April 22, 2021 9:54 PM IST
ആ​ല​പ്പു​ഴ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ന്പൗ​ണ്ടി​ൽ പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി വൃ​ക്ഷ​ത്തൈ ന​ട്ടു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മ​ണ്ണ്-​ജ​ല സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളി​ൽ പൊ​തു​തോ​ടു​ക​ളും നീ​ർ​ച്ചാ​ലു​ക​ളും വൃ​ത്തി​യാ​ക്കി നീ​രൊ​ഴു​ക്ക് സു​മ​ഗ​മ​മാ​ക്കു​ന്ന​തി​നു മ​റ്റ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളുടെയും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ​ദ്ധ​തി ഏ​റ്റെ​ടു​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ഇ​തി​ലൂ​ടെ മ​ലി​ന​ജ​ല​ത്തി​ന്‍റെ വ്യാ​പ​നം കു​റ​ച്ച് ശു​ദ്ധ​ജ​ല ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്തു​വാ​നാ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ആ​ർ. ദേ​വ​ദ​ാസ്, മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ കെ. ​സ​ത്യ​ൻ, കെ.​എ​സ്. രാ​ജേ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.