ന​ഴ്സ​സ് ദി​ന​ത്തി​ന് ആ​ദ​ര​വു​മാ​യി മു​ഹ​മ്മ മ​ദ​ർ തെ​രേ​സാ ഹൈ​സ്കൂ​ൾ
Friday, May 7, 2021 10:48 PM IST
മു​ഹ​മ്മ: പ്ര​തീ​ക്ഷ​യു​ടെ പു​തു​വെ​ളി​ച്ചം തേ​ടു​ന്ന ലോ​ക​ത്തി​ന് ആ​ശ്വാ​സ​മ​രു​ളാ​ൻ മു​ഹ​മ്മ മ​ദ​ർ തെ​രേ​സാ ഹൈ​സ്കൂ​ൾ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന സം​ഗീ​ത ആ​ൽ​ബം ശ്ര​ദ്ധ​ക​വ​രു​ന്നു. കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽനി​ന്ന് ലോ​ക​ത്തെ ര​ക്ഷി​ക്ക​ണ​മെ​ന്ന് സ​ർ​വേ​ശ്വ​ര​നോ​ട് പ്രാ​ർ​ഥി​ക്കു​ന്ന ഗാ​നം വേ​റി​ട്ട ആ​ലാ​പ​ന മി​ക​വി​നാ​ൽ യൂ​ട്യൂ​ബി​ൽ വ​ൻ ത​രം​ഗ​മാ​കു​ക​യാ​ണ്.
മാ​ന​വ​കു​ല​ത്തി​ന്‍റെ ര​ക്ഷ​യ്ക്കാ​യി അ​ഹോ​രാ​ത്രം പ​ണി​യെ​ടു​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും നി​യ​മ​പാ​ല​ക​ർ​ക്കും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു​മാ​യി സ​മ​ർ​പ്പി​ക്കു​ന്ന ആ​ൽ​ബം ലോ​ക ന​ഴ്സ​സ് ദി​ന​മാ​യ 12-നാ​ണ് പു​റ​ത്തി​റ​ക്കു​ന്ന​ത്. 25 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ വീ​ടു​ക​ളി​ൽ ഇ​രു​ന്നാ​ണ് ആ​ലാ​പ​ന​ത്തി​ൽ പ​ങ്കുചേ​രു​ന്ന​ത്. "ലോ​കം മു​ഴു​വ​ൻ സു​ഖം പ​ക​രാ​നാ​യ് സ്നേ​ഹ ദീ​പ​മെ മി​ഴി തു​റ​ക്കു’ എ​ന്ന ഗാ​ന​മാ​ണ് മു​ഹ​മ്മ​യു​ടെ മ​നോ​ഹാ​രി​ത​യി​ൽ ചാ​ലി​ച്ചെ​ടു​ക്കു​ന്ന​ത്. ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​ർ, പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ, പി​ന്ന​ണി ഗാ​യ​ക​രാ​യ സു​ദീ​പ് കു​മാ​ർ, വൈ​ക്കം വി​ജ​യ​ല​ക്ഷ്മി എന്നിവരും പു​ല്ലാ​ങ്കു​ഴ​ൽ വി​ദ​ഗ്ധൻ രാ​ജേ​ഷ് ചേ​ർ​ത്ത​ല​യും ഗാ​നാ​ലാ​പ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ണ്.