ഇ​ന്ധ​ന വി​ലവ​ർ​ധ​ന​: കേന്ദ്രസർക്കാർ ഇടപെടണമെന്ന്
Friday, May 7, 2021 10:50 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് മ​ഹാ​മാ​രി രൂ​ക്ഷ​മാ​യ നാ​ളു​ക​ളി​ലും ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കാ​ൻ കേ​ന്ദ്രസ​ർ​ക്കാ​ർ യാ​തൊ​രു മ​ടി​യും കാ​ണി​ക്കു​ന്നി​ല്ലെ​ന്ന് ടി.​ജെ.​ ആ​ഞ്ച​ലോ​സ് പ​റ​ഞ്ഞു. നാ​ലു ദി​വ​സ​ത്തി​നി​ടെ 1.80 രൂ​പ പെ​ട്രോ​ളി​നും 1.95 രൂ​പ ഡീ​സ​ലി​നും വ​ർ​ധി​പ്പി​ച്ചു​വെ​ന്നും നാ​ലാം ദി​ന​ത്തി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 28 പൈ​സ​യും ഡീ​സ​ലി​ന് 33 പൈ​സ​യു​മാ​ണ് കൂ​ട്ടി​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആരോപിച്ചു. മ​ഹാ​മാ​രി​യു​ടെ ദു​രി​ത​ങ്ങ​ൾ രാ​ജ്യ​ത്താ​കെ വ്യാ​പി​ക്കു​മ്പോ​ൾ അ​തി​നൊ​രാ​ശ്വാ​സം കാ​ണു​ന്ന​തു​വ​രെ​യെ​ങ്കി​ലും എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ കൊ​ള്ള നി​ർ​ത്തി​വ​യ്ക്കു​ന്ന​തി​ന് കേ​ന്ദ്രസ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ഘ​ട്ട​ത്തി​ൽ മാ​ത്രം വി​ല കൂ​ടാ​തി​രി​ക്കു​ക​യും അ​തി​നുശേ​ഷം ദി​നം​പ്ര​തി ഇ​ന്ധ​നവി​ല വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന വ​ഞ്ച​നാ​പ​ര​മാ​യ ന​ട​പ​ടി​യാ​ണ് കേ​ന്ദ്രസ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.