ദ​ലീ​മ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ൽ സന്ദർശനം നടത്തി
Friday, May 7, 2021 10:50 PM IST
തു​റ​വൂ​ർ: കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​രൂ​ര്‍ നി​യു​ക്ത എം​എ​ല്‍​എ ദ​ലീ​മ മ​ണ്ഡ​ല​ത്തി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ളി​ലും എ​ത്തി പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി.​

ആ​ദ്യ​ഘ​ട്ട​മാ​യി നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഇ​ന്ന​ലെ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. തു​റ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി, തു​റ​വൂ​ര്‍ പ്രാ​ഥ​മി​ക ആ​രോ​ഗ്യകേ​ന്ദ്രം, തു​റ​വൂ​ര്‍ പ​ഞ്ചാ​യ​ത്ത്, എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്ത്, വ​ല്ലേ​ത്തോ​ട് പിഎ​ച്ച്സി, പ​ള്ളി​ത്തോ​ട് പി​എ​ച്ച്സി, കോ​ടം​തു​രു​ത്ത് പിഎ​ച്ച്സി, കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ര്‍​ശി​ച്ചു. കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ ചി​കി​ത്സ, വാ​ക്സിന്‍ വി​ത​ര​ണം, ഹെ​ല്‍​പ്പ് ഡെ​സ്ക്, വാ​ര്‍​ഡു​ത​ല ആ​ർ​ആ​ര്‍​ടി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ അ​ധി​കൃ​ത​രോ​ട് അ​ന്വേ​ഷി​ച്ചു മ​ന​സി​ലാ​ക്കി. സ​ന്ദ​ര്‍​ശ​ന​ങ്ങ​ളി​ല്‍നി​ന്നു ല​ഭി​ച്ച നി​ര്‍​ദേ​ശ​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും സ​ര്‍​ക്കാ​രി​നെ​യും ആ​രോ​ഗ്യ​വ​കു​പ്പി​നെ​യും അ​റി​യി​ക്കും.