ടൗ​ണ്‍ ശു​ചീ​ക​ര​ണ​വും അ​ണു​ന​ശീ​ക​ര​ണ​വും നടത്തി
Saturday, May 8, 2021 10:23 PM IST
ഹ​രി​പ്പാ​ട്: ന​ഗ​ര​സ​ഭ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക്ക്ഡൗ​ണ്‍ ദി​വ​സം ഹ​രി​പ്പാ​ട് ടൗ​ണ്‍ ശു​ചീ​ക​ര​ണ​വും അ​ണു​ന​ശീ​ക​ര​ണ​വും തു​ട​ങ്ങി. ക​ഴി​ഞ്ഞദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽനി​ന്ന് എ​ത്തി​യ ആ​ൾ​ക്കാ​രു​ടെ തി​ര​ക്ക് ടൗ​ണി​ൽ അ​നു​ഭ​വ​പ്പെ​ട്ട​തി​നാ​ലാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​തെ​ന്നു ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ശ്രീവി​വേ​ക് പ​റ​ഞ്ഞു. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ്പ് ഡെ​സ്കും പ്ര​വ​ർ​ത്തി​ച്ചുവ​രി​ക​യാ​ണ്. ചെ​യ​ർ​മാ​ൻ കെ.​എം. രാ​ജു​, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ശ്രീ​വി​വേ​ക്, വൈ​സ് ചെ​യ​ർ​മാ​ൻ ശ്രീ​ജ​കു​മാ​രി​, കൗ​ണ്‍​സി​ല​ർ​മാ​രാ​യ കെ.​കെ. രാ​മ​കൃ​ഷ്ണ​ൻ, ഈ​പ്പ​ൻ ജോ​ണ്‍, മി​നി സാ​റാ​മ്മ, സു​രേ​ഷ് വെ​ട്ടു​വേ​നി എ​ന്നി​വ​രും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം മേ​ധാ​വി ബി​നോ​യി​, ജെഎ​ച്ച്ഐയാ​യ മ​നോ​ജ് എന്നിവർ നേ​തൃ​ത്വം ന​ൽ​കി.