വാ​ക്സി​നേ​ഷ​നും ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റും നി​ർ​ത്തി
Sunday, May 9, 2021 10:32 PM IST
ചെ​ങ്ങ​ന്നൂ​ർ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നടന്നുവ​ന്നി​രു​ന്ന വാ​ക്സി​നേ​ഷ​നും ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റും നി​ർ​ത്തി. വാ​ക്സി​നേ​ഷ​നും സ്രവം എ​ടു​ക്കു​ന്ന കേ​ന്ദ്രം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ടം മാ​സ്റ്റ​ർ പ്ലാ​നി​ന്‍റെ ഭാ​ഗ​മാ​യി കെ​ട്ടി​ടം​പൊ​ളി​ക്കു​ന്ന​തി​നാ​ലാ​ണ് താ​ത്കാ​ലി​ക​മാ​യി പ്ര​വ​ർ​ത്ത​നം നി​ർ​ത്തി വ​ച്ചി​രി​ക്കു​ന്ന​ത്. പ​ക​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​തെ​യാ​ണ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പും കോ​വി​ഡ് രോ​ഗ​നി​ർ​ണ​യ പ​രി​ശോ​ധ​ന​യും നി​ർ​ത്തി​യ​ത്. ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നി​ട​ങ്ങ​ളി​ലാ​യി പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​നു​ള്ള സൗ​ക​ര്യം ത​യാ​റാ​ക്കു​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും എ​പ്പോ​ൾ തു​റ​ക്കാ​നാ​കു​മെ​ന്ന് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടി​ല്ല.