നൂ​റ​നാ​ട് ലെ​പ്ര​സി സാ​നി​ട്ടോ​റി​യ​ത്തി​ൽ കോ​വി​ഡ് ആ​ശു​പ​ത്രി
Sunday, May 9, 2021 10:34 PM IST
ചാ​രും​മൂ​ട്: നൂ​റ​നാ​ട് ലെ​പ്ര​സി സാ​നി​ട്ടോ​റി​യ​ത്തി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പു​തി​യ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ൽ കോ​വി​ഡ് ആ​ശു​പ​ത്രി തു​ട​ങ്ങു​വാ​ൻ സാ​ധ്യ​ത​യേ​റു​ന്നു. ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് സ​ബ് ക​ള​ക്ട​ർ ഇ​ല​ക്യ ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ചു. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സാ​നി​ട്ടോ​റി​യം അ​ന്തേ​വാ​സി​ക​ൾ​ക്കും പു​റ​ത്തു​ള്ള രോ​ഗി​ക​ൾ​ക്കും ചി​കി​ത്സ ന​ൽ​കു​ന്ന​തി​ന് ഓ​ക്സി​ജ​ൻ സൗ​ക​ര്യ​ത്തോ​ടെ150 കി​ട​ക്ക​ക​ൾ സ​ജ്ജീ​ക​രി​ക്കു​ന്ന​തി​നു​ള്ള സ​ഹാ​യ​ങ്ങ​ൾ​ക്കാ​യി സൂ​പ്ര​ണ്ട് ഡോ. ​പി.​വി. വി​ദ്യ ക​ഴി​ഞ്ഞ ദി​വ​സം ​ക​ള​ക്ട​റോ​ട് അ​ഭ്യ​ർ​ഥന ന​ട​ത്തി​യി​രു​ന്നു. സാ​നി​ട്ടോ​റി​യ​ത്തി​ലെ കെ​ട്ടി​ടം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സാ​നി​ട്ടോ​റി​യ​ത്തി​ൽ സി​എ​ഫ്എ​ൽ​റ്റി​സി​യും വാ​ക്സി​നേ​ഷ​നു​ൾ​പ്പെ​ടെ​യു​ള്ള അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​വും ക​ള​ക്ട​ർ​ക്ക് ക​ത്തു ന​ൽ​കി​യി​രു​ന്നു.
തു​ട​ർ​ന്നാ​ണ് ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ന്ന​ലെ രാ​വി​ലെ സ​ബ് ക​ള​ക്ട​ർ സാ​നി​ട്ടോ​റി​യ​ത്തി​ലെ​ത്തി സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യ​ത്. ര​ണ്ടു​മാ​സം മു​ന്പ് ആ​ർ.​രാ​ജേ​ഷ് എം​എ​ൽ​എ​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം സാ​നി​ട്ടോ​റി​യ​ത്തി​ൽ കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് ഓ​ക്സി​ജ​ൻ സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള 150 കി​ട​ക്ക​കൾ സ​ജ്ജീ​ക​രി​ക്കു​ന്ന​തി​നു​ള്ള സ​ഹാ​യ​ത്തി​നാ​യി നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ന് പ​ദ്ധ​തി സ​മ​ർ​പ്പി​ച്ചി​രു​ന്ന​താ​യും ഇ​തി​നു​ള്ള എ​സ്റ്റി​മേ​റ്റ് എ​ടു​ത്തി​രു​ന്ന​താ​യും സൂ​പ്ര​ണ്ട് പ​റ​ഞ്ഞു. കോ​വി​ഡി​ന്‍റെ ഒ​ന്നാം വ​ര​വി​ൽ അ​ന്തേ​വാ​സി​ക​ൾ​ക്കാ​യി ഇ​വി​ടെ സി​എ​ഫ്എ​ൽ​റ്റി​സി സ​ജ്ജീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ നാ​ട്ടു​കാ​രാ​യ രോ​ഗി​ക​ൾ​ക്കു കൂ​ടി ചി​കി​ത്സ ല​ഭി​ക്കു​ന്ന​തി​നാ​ണ് ഓ​ക്സി​ജ​ൻ സൗ​ക​ര്യ​മു​ള്ള കോ​വി​ഡ് ആ​ശു​പ​ത്രി​ക്കാ​യി നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ന് പ​ദ്ധ​തി സ​മ​ർ​പ്പി​ച്ച​തെ​ന്നും സൂ​പ്ര​ണ്ട് പ​റ​ഞ്ഞു. നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ ചി​കി​ത്സ സ​ജ്ജീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ ഒ​രു മാ​സ​ത്തെ​യെങ്കി​ലും കാ​ല​താ​മ​സം ഉ​ണ്ടാ​യേ​ക്കും. ഇ​ന്ന​ലെ കെ​ട്ടി​ട​ത്തി​ന്‍റെ ക​രാ​റു​കാ​രേ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും വി​ളി​പ്പി​ച്ച് വി​വ​ര​ങ്ങ​ൾ സം​സാ​രി​ച്ചാ​ണ് സ​ബ് ക​ള​ക്ട​ർ മ​ട​ങ്ങി​യ​ത്.
സൂ​പ്ര​ണ്ടി​നെ കൂ​ടാ​തെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​വും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. ചു​ന​ക്ക​ര സി​എ​ച്ച്സി​യി​ൽ ആ​ദ്യ ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക് ഇ​തേ കേ​ന്ദ്ര​ത്തി​ൽ ര​ണ്ടാം ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.