സ​ന്ന​ദ്ധ​സേ​ന വീ​ടു​ക​ളി​ലേ​ക്ക്
Sunday, May 9, 2021 10:34 PM IST
ആ​ല​പ്പു​ഴ: ആ​ര്യാ​ട് പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ചി​ട്ടു​ള​ള വാ​ർ​ഡു​ക​ളി​ലെ ഓ​രോ വീ​ടു​ക​ളി​ലും ഇ​ന്നു മു​ത​ൽ പ്ര​തി​രോ​ധ സേ​ന എ​ത്തും. ഡോ​ക്ട​ർ, ന​ഴ്സ്, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് പ്ര​തി​രോ​ധ സേ​ന. ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത്, ജീ​വ​താ​ളം പെ​യ്ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
എ​ല്ലാ വീ​ടു​ക​ളി​ലും എ​ത്തി വീ​ട്ടി​ലെ മു​ഴു​വ​ൻ ആ​ളു​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും. പി​പിഇ കി​റ്റ് ധ​രി​ച്ച ന​ഴ്സ് വീ​ട്ടി​ലെ ആ​ളു​ക​ളെ പ​രി​ശോ​ധ​ന ന​ട​ത്തും. ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധി​ച്ച് കൂ​ടു​ത​ൽ ഉ​ള്ള ആ​ളു​ക​ളു​ടെ വി​വ​രം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തെ അ​റി​യി​ക്കും. ഇ​വ​രെ തു​ട​ർ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. ഭ​ക്ഷ​ണം, മ​രു​ന്ന്, ആം​ബു​ല​ൻ​സ് സേ​വ​നം, കു​ടി​വെ​ള്ളം, ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം, കൗ​ണ്‍​സലിം​ഗ് അ​ട​ക്ക​മു​ള്ള എ​ല്ലാ സ​ഹാ​യ​വും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ൽ​കും.
60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രെ​യും കു​ട്ടി​ക​ളെ​യും ബോ​ധ​വ​ത്ക​രി​ക്കും. ഗ​ർ​ഭി​ണി​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി അ​വ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്കി ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​വും ഉ​റ​പ്പു​വ​രു​ത്തും.