വൈ​ദ്യു​തി മു​ട​ങ്ങും
Monday, May 10, 2021 11:05 PM IST
ആ​ല​പ്പു​ഴ: നോ​ർ​ത്ത് ഇ​ല​ക്‌​ട്രി​ക്ക​ൽ സെ​ക്‌​ഷ​ന് കീ​ഴി​ൽ വ​രു​ന്ന പാ​ല​ക്കു​ളം, തോ​പ്പു​വെ​ളി, കു​ട്ട​പ്പ​പ​ണി​ക്ക​ർ, കൊ​റ്റം​കു​ള​ങ്ങ​ര അ​മ്പ​ലം, കൊ​റ്റം​കു​ള​ങ്ങ​ര സൊ​സൈ​റ്റി, എ​സ്‌ വി​ഹാ​ർ, ക​ര​ള​കം പാ​ടം ട്രാ​ൻ​സ്ഫോ​മ​റി​ന്‍റെ പ​രി​ധി​യി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ൽ ത​ട​സ​പ്പെ​ടും.
പ​ട്ട​ണ​ക്കാ​ട്: സെ​ക്ഷ​നി​ൽ ലൈ​റ്റ് ഹൌ​സ്, വെ​സ്റ്റ് ലി​ങ്ക്, പാ​റ​യി​ൽ, വ​യ​ലാ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ബി​വി​എ​ൽ​പി​എ​സ്, പാ​റ​യി​ൽ നോ​ർ​ത്ത്, അ​ൽ​മാ​ർ​വ എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു വ​രെ ഭാ​ഗീ​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.

പ​രീ​ക്ഷാ​ത്തീ​യ​തി മാ​റ്റി

ആ​ല​പ്പു​ഴ: ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ 2021-22 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ആ​റാം ക്ലാ​സി​ലേ​ക്ക് മേയ് 16ന് ​ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച പ്ര​വേ​ശ​ന​പ​രീ​ക്ഷ ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ മാ​റ്റി. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.