മ​ഴ​ക്കാ​ല​പൂ​ർ​വ മു​ന്നൊ​രു​ക്കം ശ​ക്ത​മാ​ക്കാ​ൻ വ​കു​പ്പു​ക​ൾ​ക്കും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം
Monday, May 10, 2021 11:05 PM IST
ആ​ല​പ്പു​ഴ: മ​ഴ​ക്കാ​ല​പൂ​ർ​വ മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​ൻ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വി​വി​ധ വ​കു​പ്പു​ക​ൾ​ക്കും നി​ർ​ദേ​ശം. ജി​ല്ല ക​ള​ക്ട​ർ എ. ​അ​ല​ക്‌​സാ​ണ്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ഉ​ദ്യോ​ഗ​സ്ഥ​ത​ല ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ലാ​ണ് നി​ർ​ദേ​ശം.
തോ​ട്ട​പ്പ​ള്ളി, അ​ന്ധ​കാ​ര​ന​ഴി അ​ട​ക്ക​മു​ള്ള പൊ​ഴി​ക​ളി​ലെ മ​ണ്ണ് അ​വ​ശ്യ​ഘ​ട്ട​ത്തി​ൽ മാ​റ്റു​ന്ന​തി​ന് മു​ന്നൊ​രു​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ മേ​ജ​ർ-​മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പു​ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി. ജി​ല്ല​യി​ലെ മ​റ്റ് ചെ​റി​യ പൊ​ഴി​ക​ൾ മു​റി​ക്കു​ന്ന​തി​നു​ള്ള പ​ട്ടി​ക ത​യാ​റാ​ക്കാ​നും നി​ർ​ദേ​ശി​ച്ചു. തോ​ട്ട​പ്പ​ള്ളി​യി​ലെ ഷ​ട്ട​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം യോ​ഗം വി​ല​യി​രു​ത്തി. ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി നേ​രി​ടു​ന്ന​തി​ന് ബ​യോ​ഡീ​ഗ്രേ​ഡ​ബി​ൾ ബാ​ഗു​ക​ൾ വാ​ങ്ങു​ന്ന​തി​ന് ന​ട​പ​ടി​യെ​ടു​ക്കും. കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​ൻ വൈ​ദ്യു​തി മു​ട​ക്കം ഒ​ഴി​വാ​ക്കാ​നു​ം ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ കെ​എ​സ്ഇ​ബി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​റോ​ടു നി​ർ​ദേ​ശി​ച്ചു.

വെ​ള്ള​പ്പൊ​ക്ക​മ​ട​ക്ക​മു​ള്ള പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​യാ​ൽ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തി​വ​യ്ക്കാ​ൻ ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.
ത​ഹ​സി​ൽ​ദാ​ർ​മാ​ർ അ​തതു പ്ര​ദേ​ശ​ത്തെ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രു​ടെ യോ​ഗം അ​ടി​യ​ന്ത​ര​മാ​യി വി​ളി​ച്ച് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ സ​ജ്ജീ​ക​രി​ക്കു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്കം ന​ട​ത്ത​ണം. താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലെ ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കാ​നും ദു​ര​ന്ത നി​വാ​ര​ണ​ത്തി​നാ​യി യെ​ല്ലോ ബു​ക്ക് പ്ര​കാ​ര​മു​ള്ള എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ക്കാ​നും ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.
യോ​ഗ​ത്തി​ൽ വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.