ക​രി​നി​ല​ങ്ങ​ളി​ൽ നെ​ല്ലുസം​ഭ​ര​ണം ഉൗ​ർ​ജി​തം
Tuesday, May 11, 2021 11:04 PM IST
ഹ​രി​പ്പാ​ട്: കു​ട്ട​നാ​ട​ൻ നെ​ല്ല​റ​യു​ടെ ഭാ​ഗ​മാ​യ പു​റ​ക്കാ​ട് ക​രി​നി​ല വി​ക​സ​ന ഏ​ജ​ൻ​സി​യി​യു​ടെ പ​രി​ധി​യി​ലെ ക​രു​വാ​റ്റാ കൃ​ഷി​ഭ​വ​നി​ൽ​പ്പെ​ട്ട 330 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള ഈ​ഴ​വ​ൻ​കേ​രി കി​ഴ​ക്ക് പാ​ട​ശേ​ഖ​ര​ത്തി​ലെ നെ​ല്ലുസം​ഭ​ര​ണം ഇ​ന്നു പൂ​ർ​ത്തി​യാ​കും.​ ഇ​നി മു​ന്നൂ​റ് ക്വി​ന്‍റ​ൽ നെ​ല്ലു മാ​ത്ര​മാ​ണ് ഇ​വി​ടെനി​ന്നും സം​ഭ​രി​ക്കു​വാ​നു​ള്ള​ത്.​ ശ​ക്ത​മാ​യ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ക​ഴി​ഞ്ഞ​ദി​വ​സ​വും സം​ഭ​ര​ണം ന​ട​ന്നു. എ​ന്നാ​ൽ അ​ടു​ത്തു​ള്ള 162 ഏ​ക്ക​ർ വി​സ്തൃ​തി വ​രു​ന്ന ചാ​ലു​ങ്ക​ൽ പാ​ട​ശേ​ഖ​ര​ത്തി​ലെ വി​ള​വെ​ടു​ത്ത നെ​ല്ല് ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി ക​ർ​ഷ​ക​ർ പാ​ട​ത്തും പ​റ​ന്പി​ലും മൂ​ട കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്.​ വേ​ന​ൽമ​ഴ പെ​യ്യു​ന്ന​തി​നാ​ൽ ദി​നം​പ്ര​തി മൂ​ട പൊ​ട്ടി​ച്ച് നെ​ല്ല് ഉ​ണ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് ക​ർ​ഷ​ക​ർ​ക്ക്. ഇ​പ്പോ​ഴ​ത്തെ സ്ഥി​തി​യി​ൽ ഉ​ട​ൻ സം​ഭ​ര​ണം ആ​രം​ഭി​ച്ചി​ല്ലെ​ങ്കി​ൽ നെ​ല്ല് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്.

കി​ഴി​വ് ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ ഇ​ന്ന​ലെ സ​പ്ലൈ​കോ ഉ​ദ്യോ​ഗ​സ്ഥ​രും ക​ർ​ഷ​ക സം​ഘ​ട​നാ നേ​താ​ക്ക​ളും ചേ​ർ​ന്ന് ന​ട​ത്തി​യ ശ്ര​മ​വും ഫ​ലം ക​ണ്ടി​ല്ല. ഇ​ന്നും ച​ർ​ച്ച തു​ട​രു​മെ​ന്ന് ക​ർ​ഷ​ക സം​ഘ​ട​നാ നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ഇ​തി​നി​ടെ ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നാ​ലു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ളോ​ർ​ത്ത് പ​ള്ളി​പ്പാ​ട്, വീ​യ​പു​രം, ചെ​ന്നി​ത്ത​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ പാ​ട​ശേ​ഖ​ര​ത്തി​നു​ള്ളി​ൽ നെ​ല്ല് മൂ​ട​യി​ട്ടി​രി​ക്കു​ന്ന ക​ർ​ഷ​ക​ർ ഭീ​തി​യി​ലാ​ണ്.

പ​ത്തി​യൂ​ർ ഉ​ള്ളി​ട്ട പു​ഞ്ച​യി​ലെ 20 ട​ണ്‍ നെ​ല്ലും കി​ഴി​വ് ന​ൽ​കു​ന്ന​തുസം​ബ​ന്ധി​ച്ച് ത​ർ​ക്കം തു​ട​രു​ന്ന​തി​നാ​ൽ സം​ഭ​ര​ണം ന​ട​ക്കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. നെ​ല്ലു​സം​ഭ​ര​ണം സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ട് കൃ​ഷിവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​ല്ലാ​ത്ത​താ​ണ് സം​ഭ​ര​ണം താ​ളം തെ​റ്റാ​ൻ കാ​ര​ണാ​മാ​കു​ന്ന​തെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ന്യൂ​ന​മ​ർ​ദം സ​ജീ​വ​മാ​കു​മെ​ന്നും ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്തു ന​ല്ല​രീ​തി​യി​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ്. സി​വി​ൽ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ചേ​ർ​ന്ന് സം​ഭ​ര​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ പാ​ട​ശേ​ഖ​ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് ക​ർ​ഷ​ക​രു​ടെ ആ​വ​ലാ​തി​ക​ൾ​ക്കു പ​രി​ഹാ​രം കാ​ണാ​ൻ ഉ​ന്ന​ത കൃ​ഷിവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ടി​യ​ന്ത​ര​മാ​യി ത​യാ​റാ​യി​ല്ലെ​ങ്കി​ൽ കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടംതി​രി​യു​ന്ന നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് വ​ൻ ബാ​ധ്യ​ത​യാ​കും ഉണ്ടാകുക.