കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു ; ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ആ​ശ​ങ്ക
Tuesday, May 11, 2021 11:09 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​തോ​ടെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു. നി​ല​വി​ൽ താ​ലൂ​ക്ക് ആശു​പ​ത്രി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളെ​ക്കൊണ്ട് നി​റ​ഞ്ഞ അ​വ​സ്ഥ​യാ​ണ്. കൂ​ടു​ത​ൽ രോ​ഗി​ക​ളെ​ത്തു​ന്പോ​ൾ അ​വ​രെ ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള സൗ​ക​ര്യം നി​ല​വി​ലി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഇ​പ്പോ​ൾ 140 കോ​വി​ഡ് രോ​ഗി​ക​ളാ​ണ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.

മൂ​ന്ന്, നാ​ല്, അ​ഞ്ച്, ആ​റ് വാ​ർ​ഡു​ക​ളാ​ണ് കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത്. രോ​ഗി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​തു പു​തി​യ രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നെ​യും ബാ​ധി​ക്കു​ന്നു. നി​ല​വി​ൽ ഒ​രു രോ​ഗി​യെ ഡി​സ്ചാ​ർ​ജ് ചെ​യ്താ​ലേ പു​തി​യ ഒ​രു രോ​ഗി​ക്ക് അ​ഡ്മി​ഷ​ൻ ന​ൽ​കാ​നാ​കു​ന്നു​ള്ളൂ​വെ​ന്ന​താ​ണ് അ​വ​സ്ഥ.
അ​തേ​സ​മ​യം ആ​ശു​പ​ത്രി പ​നി​വി​ഭാ​ഗം ഒ​പി​യി​ൽ വ​രു​ന്ന തൊ​ണ്ണൂ​റു​ശ​ത​മാ​നം രോ​ഗി​ക​ളും കോ​വി​ഡ് പോ​സി​റ്റീ​വാ​ണ്. രോ​ഗി​ക​ളെ അ​ഡ്മി​റ്റ് ചെ​യ്യു​ന്ന​തി​നാ​യി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്ര​യും വേ​ഗം മ​റ്റു സ്ഥ​ല​സൗ​ക​ര്യ​ങ്ങ​ളും കൂ​ടി ഒ​രു​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ല്കു​ന്ന സൂ​ച​ന.

കൂ​ടു​ത​ലാ​യും കോ​വി​ഡ് ബാ​ധി​ച്ച് സ​ങ്കീ​ർണ​മാ​യ കേ​സു​ക​ളാ​ണ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഇ​പ്പോ​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം മ​രു​ന്നി​ന്‍റെ ല​ഭ്യ​ത​യും മ​റ്റും ഉ​റ​പ്പു​വ​രു​ത്ത​ണം. അ​തേ​സ​മ​യം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി വാ​ക്സി​ൻ ന​ല്കു​ന്ന സ്ഥ​ലം ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് ഹൈ​സ്കൂ​ളി​ലേ​ക്കു മാ​റ്റി. സ്കൂ​ളി​ൽ പ്രത്യേ കം സ​ജ്ജീ​ക​രി​ച്ച ഹാ​ളി​ലാ​ണ് വാ​ക്സി​നേ​ഷ​ൻ. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്രവർത്തിനു ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദു​രി​താ​ശ്വാ​സ ഫ​ണ്ട് രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​തി​നാ​യി പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് ചേ​ർ​ത്ത​ല ശാ​ഖ​യി​ൽ മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ പേ​രി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങി. സു​മ​ന​സു​ക​ൾ​ക്ക് ഇ​തി​ൽ സം​ഭാ​വ​ന ന​ല്കാ​മെ​ന്നും ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. അ​ക്കൗ​ണ്ട് ന​ന്പ​ർ:3894000100589481.