തീ​ര​ത്ത് ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം
Saturday, May 15, 2021 10:14 PM IST
തു​റ​വൂ​ർ: തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ ക​ട​ലാ​ക്ര​മ​ണം തു​ട​രു​ന്നു. ചെ​ല്ലാ​നം, പ​ള്ളി​ത്തോ​ട് , അ​ന്ധ​കാ​ര​ന​ഴി, മേ​ഖ​ല​യി​ലാ​ണ് രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണം തു​ട​രു​ന്ന​ത്. തീ​ര​ദേ​ശ റോ​ഡി​ന് പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തു​ള്ള മു​ഴു​വ​ൻ വീ​ടു​ക​ളും വെ​ള്ളം ക​യ​റി​യ നി​ല​യി​ലാ​ണ്. ഈ ​പ്ര​ദേ​ശ​ത്ത് വ​സി​ക്കു​ന്ന​വ​രെ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ്റി താ​മ​സി​പ്പി​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും മേ​ഖ​ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നാ​ൽ ഇ​തി​നും ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്നു. പ​ള്ളി​ത്തോ​ട്, ചാ​പ്പ​ക്ക​ട​വ് ,അ​ഴീ​ക്ക​ൽ, പാ​ട്ടം,അ​ന്ധ​കാ​ര​ന​ഴി, വെ​ട്ട​യ്ക്ക​ൽ, ഒ​റ്റ​മ​ശേ​രി, തൈ​ക്ക​ൽ പ്ര​ദേ​ശ​ത്തും രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഒ​റ്റ​മ​ശേ​രി-​തൈ​ക്ക​ൽ പ്ര​ദേ​ശ​ത്തെ നി​ര​വ​ധി വീ​ടു​ക​ളാ​ണ് ഏ​തു​സ​മ​യ​വും ത​ക​ർ​ന്നു വീ​ഴാ​വു​ന്ന നി​ല​യി​ലാ​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ക​ട​ലാ​ക്ര​മ​ണ സ​മ​യ​ത്ത് അ​ന്ധ​കാ​ര​ന​ഴി, പ​ള്ളി​ത്തോ​ട് പ്ര​ദേ​ശ​ത്തു ക​ട​ൽ​ഭി​ത്തി​ക്കു സ​മാ​ന്ത​ര​മാ​യി മ​ണ​ൽ​ഭി​ത്തി നി​ർ​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ലെ ഉ​ണ്ടാ​യ ശ​ക്ത​മാ​യ ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ ഈ ​മ​ണ​ൽ ഭി​ത്തി ​പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​യി. ക​ട​ലാ​ക്ര​മ​ണം തു​ട​രു​ക​യാ​ണെ​ങ്കി​ൽ ഈ ​മേ​ഖ​ല​യി​ലും ഇ​ന്നും നാ​ളെ​യു​മാ​യി പ​ല വീ​ടു​ക​ളും ത​ക​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ക​ട​ൽ​ഭി​ത്തി​യോ​ടു ചേ​ർ​ന്നു​ താ​മ​സി​ക്കു​ന്ന​വ​രു​ടെ ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​ണ്. മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ഈ ​പ്ര​ദേ​ശ​ത്തെ മ​ണ​ൽ ഭി​ത്തി ശ​ക്ത​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രു​ന്നു . ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റും തീ​ര​ദേ​ശ​ത്തെ ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. അ​ന്ധ​കാ​ര​ന​ഴി പൊ​ഴി​മു​ഖം പൂ​ർ​ണ​മാ​യി​ തു​റ​ക്ക​ാത്ത​ത് ഈ ​പ്ര​ദേ​ശ​ത്ത് വെ​ള്ള​ക്കെ​ട്ടി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്.

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന​ലെ​യും ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ഒ​റ്റ​മ​ശേ​രി​യി​ൽ ര​ണ്ട് വീ​ടു​ക​ൾ കൂ​ടി ത​ക​ർ​ന്നു. ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡി​ൽ കു​രി​ശി​ങ്ക​ൽ യേ​ശു​ദാ​സ്, പു​ത്ത​ൻ ചി​റ​യി​ൽ ചാ​ൾ​സ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് ശ​ക്ത​മാ​യ തി​ര​മാ​ല​യി​ൽ ത​ക​ർ​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം അ​ഞ്ചോ​ളം വീ​ടു​ക​ൾ ത​ക​ർ​ന്നി​രു​ന്നു. ഈ ​പ്ര​ദേ​ശ​ത്ത് നി​ര​വ​ധി വീ​ടു​ക​ൾ ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി​യി​ലാ​ണ്. കൂ​ടാ​തെ ക​ട​ൽ​വെ​ള്ളം കി​ലോ​മീ​റ്റ​റു​ക​ളോ​ളം ഇ​ര​ച്ചു​ക​യ​റി നി​ര​വ​ധി വീ​ടു​ക​ളും വെ​ള്ള​ക്കെ​ട്ടി​ലാ​ണ്. അ​ന്ധ​കാ​ര​ന​ഴി​യി​ലെ പൊ​ഴി​മു​റി​ച്ച് വെ​ള്ള​ക്കെ​ട്ടി​നു പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​നു​ള്ള ന​ട​പ​ടി​യും തു​ട​രു​ക​യാ​ണ്. അ​ർ​ത്തു​ങ്ക​ലി​നു വ​ട​ക്കു​മു​ത​ൽ ഒ​റ്റ​മ​ശേ​രി ഭാ​ഗ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ നാ​ശ​നാ​ഷ്ടം. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​ങ്ങു​ക​ള​ട​ക്കം നി​ര​വ​ധി വൃ​ക്ഷ​ങ്ങ​ളും ക​ട​ലെ​ടു​ത്തു. ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് 16-ാം വാ​ർ​ഡ് ചേ​ന്ന​വേ​ലി​യി​ലും ക​ട​ലാ​ക്ര​മ​ണം ശ​ക്ത​മാ​ണ്.

നി​ർ​ത്താ​തെ പെ​യ്യു​ന്ന മ​ഴ​യി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ഇ​ന്ന​ലെ രാ​ത്രി​യി​ൽ ഉ​ണ്ടാ​യ കാ​റ്റി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ചെ​റു​തും വ​ല​തു​മാ​യ വൃ​ക്ഷ​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു. ശ​നി​യാ​ഴ്ച​യാ​ണ് പലയിടത്തും വൈ​ദ്യു​തബ​ന്ധം പു​നഃ​സ്ഥാ​പി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ത​ർ വ​ള​രെ കൂ​ടു​ത​ലു​ള്ള തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ ക്യാ​ന്പു​ക​ളി​ൽ താ​മ​സി​ക്കാ​ൻ പ​ല​രും വി​മു​ഖ​ത കാ​ണി​ക്കു​ന്നു​ണ്ടെ​ന്നും ക്യാ​ന്പു​ക​ളി​ലേ​ക്ക് പോകാ​തെ ബ​ന്ധുവീ​ടു​ക​ളി​ലേക്കു പോ​കു​ന്നു​ണ്ടെ​ന്നും ആ​ക്ഷേ​പ​​മു​ണ്ട്. ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രെ ചേ​ർ​ത്ത​ലയിലെ നി​യു​ക്ത എം​എ​ൽ​എ പി. ​പ്ര​സാ​ദ് സ​ന്ദ​ർ​ശി​ച്ചു.

എ.​എം. ആ​രി​ഫ് എം​പി, ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ,ആ​ല​പ്പ​ഴ രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​ജ​യിം​സ് ആ​നാ​പ​റ​ന്പി​ൽ, ത​ഹ​സി​ൽ​ദാ​ർ പി.​ജി. രാ​ജേ​ന്ദ്ര​ബാ​ബു തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ യോ​ഗ​ത്തി​ൽ ക​ട​ലാ​ക്ര​മ​ണം നേ​രി​ടു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ ക​രി​ങ്ക​ല്ല് നി​ര​ത്ത​ണ​മെ​ന്ന് തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​ങ്ക​ളാ​ഴ്ച​യോ​ടു​കൂ​ടി ക​രി​ങ്ക​ല്ലു​ക​ൾ എ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. തീ​ര​പ്ര​ദേ​ശ​ത്തെ ക​ട​ലാ​ക്ര​മ​ണ​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം വേ​ണ​മെ​ന്ന് ക്രി​സ്ത്യ​ൻ സ​ർ​വീ​സ് സൊ​സൈ​റ്റി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് ആ​റാ​ട്ടു​കു​ളം ആ​വ​ശ്യ​പ്പെ​ട്ടു.