ക​ന​ത്ത മ​ഴ​യി​ൽ വ​ട​ക്ക​ൻ​മേ​ഖ​ല വെ​ള്ള​ത്തി​ൽ
Saturday, May 15, 2021 10:14 PM IST
പൂ​ച്ചാ​ക്ക​ൽ: ര​ണ്ടു ദി​വ​സ​മാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ൽ ജി​ല്ല​യു​ടെ വ​ട​ക്കെ തീ​ര​ദേ​ശ മേ​ഖ​ല വെ​ള്ള​ത്തി​ൽ. പ​ല വീ​ടു​ക​ളു​ടെ​യും മു​റ്റം ക​വി​ഞ്ഞ് മ​ഴ​വെ​ള്ളം വാ​തി​ൽ​പ്പ​ടി വ​രെ എ​ത്തി നി​ൽ​ക്കു​ക​യാ​ണ്. ശ​ക്തി​യാ​യി മ​ഴ ഉ​ണ്ടാ​യാ​ൽ വീ​ടു​ക​ൾ ഉ​പേ​ക്ഷി​ച്ചു പോ​കേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യാ​ണ്.
അ​രൂ​ക്കു​റ്റി, പാ​ണാ​വ​ള്ളി, പെ​രു​മ്പ​ളം, പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ര​വ​ധി വീ​ടു​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്.

അ​രൂ​ക്കു​റ്റി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ മാ​ത്താ​നം മു​ട്ടു​ങ്ക​ൽ പ്ര​ദേ​ശ​ത്ത് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ മ​ട പൊ​ട്ടി​ച്ചു വി​ട്ടു. താ​ഴ്ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ വെ​ള്ളം ഒ​ലി​ച്ചു​പോ​കാ​ൻ സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ മ​ഴ പെ​യ്താ​ൽ ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​ർ ദു​രി​ത​ത്തി​ലാ​കും .ചെ​റി​യ മ​ഴ​യി​ൽ​പോ​ലും ഇ​വി​ടെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റും. ഓ​രോ മ​ഴ​യി​ലും വീ​ട്ടു​കാ​ർ സാ​ധ​ന​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തേ​ക്കു മാ​റ്റു​ക​യാ​ണ്. സാ​ധാ​ര​ണ വേ​ലി​യി​റ​ക്ക​ത്തി​നു കാ​യ​ലി​ലെ വെ​ള്ളം കു​റ​യു​ന്ന​ത​നു​സ​രി​ച്ച് തോ​ടു​ക​ളി​ലെ​യും വെ​ള്ളം കു​റ​യു​ന്ന​താ​ണ്. എ​ന്നാ​ൽ തു​ട​ർ​ച്ച​യാ​യി മ​ഴ പെ​യ്യു​ന്ന​തി​നാ​ൽ വെ​ള്ളം ഒ​ഴു​കിപ്പോ​കാ​ൻ സാ​ധി​ക്കാ​തെവ​രു​ന്നു.

ശ​ക്തി​യാ​യി പെ​യ്യു​ന്ന മ​ഴ​യേ​ക്കാ​ൾ നി​ല​യ്ക്കാ​തെ പെ​യ്യു​ന്ന ചാ​റ്റ​ൽ മ​ഴ​യാ​ണ് ജ​ന​ങ്ങ​ൾ​ക്കു പേ​ടി. പ​ല സ്ഥ​ല​ങ്ങ​ളി​ലും കൃ​ഷി നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഉ​ള​വ​യ്പ് പ്ര​ദേ​ശ​ത്തെ പാ​ട​ശേ​ഖ​ര​ങ്ങ​ൾ പ​കു​തി​യോ​ളം വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്ന രീ​തി​യി​ൽ മ​ഴ പെ​യ്താ​ൽ ജ​ന​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.