ദു​രി​ത​ക്ക​യ​ത്തി​ല്‍ കു​ട്ട​നാ​ട്ടു​കാ​ര്‍
Sunday, May 16, 2021 10:13 PM IST
മ​ങ്കൊ​മ്പ്/എടത്വ: പ്ര​ള​യ​ജ​ലം ക​ര​ക​യ​റി​യ​തോ​ടെ കു​ട്ട​നാ​ട്ടി​ലെ റോ​ഡു​ക​ള്‍ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കു​ന്ന​തി​നൊ​പ്പം കു​ട്ട​നാ​ട്ടു​കാ​രു​ടെ ദു​രി​ത​പ​ര്‍​വ​വും ഏ​റു​ക​യാ​ണ്. കു​ട്ട​നാ​ടി​ന്‍റെ പ്ര​ധാ​ന പാ​ത​യാ​യ എ​സി റോ​ഡി​ല​ട​ക്കം വെ​ള്ളം ക​യ​റി ഗ​താ​ഗ​ത ത​ട​സം നേ​രി​ടു​ന്നു. പൊ​തു ഗ​താ​ഗ​ത മാ​ര്‍​ഗ​ങ്ങ​ള്‍​ക്കു നി​രോ​ധ​ന​മു​ണ്ടെ​ങ്കി​ലും, വെ​ള്ളം ക​യ​റി​യ​തോ​ടെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും നി​ര​ത്തി​ലി​റ​ക്കാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ലോ​ക്ഡൗ​ണ്‍ മൂ​ലം റോ​ഡു​ക​ളി​ല്‍ ഗ​താ​ഗ​ത നി​രോ​ധ​ന​മു​ണ്ടെ​ങ്കി​ലും അ​വ​ശ്യ യാ​ത്ര​ക​ള്‍​പോ​ലും കു​ട്ട​നാ​ട്ടു​കാ​ര്‍​ക്കു നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. കോ​വി​ഡ് രോ​ഗി​ക​ളെ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ക്കു​വാ​ന്‍ ആം​ബു​ല​ന്‍​സു​ക​ള്‍​ക്കു പോ​ലും ഗ​താ​ഗ​തം സാ​ധ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ല്‍.

എ​സി റോ​ഡി​ല്‍ പ​തി​വു പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം ത​ന്നെ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​ക്ക​ഴി​ഞ്ഞു. പ​ള്ളി​ക്കൂ​ട്ടു​മ്മ ജം​ഗ്ഷ​നു പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു​ള്ള ഒ​ന്നാം​ക​ര പ്ര​ദേ​ശ​ത്താ​ണ് ഇ​പ്പോ​ള്‍ ഏ​റ്റ​വു​മ​ധി​കം വെ​ള്ള​ക്കെ​ട്ടു​ള്ള​ത്. ഇ​തി​നു പു​റ​മെ മാ​മ്പു​ഴ​ക്ക​രി, പൂ​വം പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ടു​ണ്ട്. മ​ങ്കൊ​മ്പ് തെ​ക്കേ​ക്ക​ര ജം​ഗ്ഷ​നി​ല്‍ റോ​ഡ് ക​വി​ഞ്ഞൊ​ഴു​കു​ന്ന​തും ഗ​താ​ഗ​തം ദു​ഷ്‌​ക​ര​മാ​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം റോ​ഡി​ല്‍ ഏ​റ്റ​വു​മ​ധി​കം താ​ഴ്ച​യു​ള്ള പ്ര​ദേ​ശ​മാ​യ മ​ങ്കൊ​മ്പ് ബ്ലോ​ക്കു​ജം​ഗ്ഷ​നു സ​മീ​പ​ത്തു വെ​ള്ള​ക്കെ​ട്ടി​ല്ലാ​ത്ത​തു ആ​ശ്വാ​സ​മാ​ണ്. റോ​ഡ് ക​ട​ന്നു​പോ​കു​ന്ന മൂ​ല-​പൊ​ങ്ങ​മ്പ്ര പാ​ട​ശേ​ഖ​ര​ത്തി​ല്‍ പ​മ്പിം​ഗ് ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് റോ​ഡി​ല്‍ വെ​ള്ളം ക​യ​റാ​തെ നി​ല​നി​ല്‍​ക്കു​ന്ന​ത്. പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പു​റം​ബ​ണ്ടും ജ​ല​നി​ര​പ്പു​മാ​യി ഇ​പ്പോ​ഴും ഒ​ര​ടി​യു​ടെ വ്യ​ത്യാ​സ​മു​ണ്ട്.

റോ​ഡി​നെ വെ​ള്ള​ക്കെ​ട്ടി​ല്‍ നി​ന്നൊ​ഴി​വാ​ക്കാ​നാ​ണ് പാ​ട​ശേ​ഖ​ര​സ​മി​തി പ​മ്പിം​ഗ് ന​ട​ത്താ​നാ​രം​ഭി​ച്ച​ത്. 4.5 ല​ക്ഷം രൂ​പ മ​ട​കു​ത്ത​ലി​നും, മോ​ട്ടോ​ര്‍ ഉ​റ​പ്പി​ക്കു​ന്ന​തി​നും മ​റ്റു​മാ​യി ചെ​ല​വാ​യ​താ​യി ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. കു​ട്ട​നാ​ട്ടി​ലെ പ്ര​ധാ​ന ഗ്രാ​മീ​ണ റോ​ഡു​ക​ളാ​യ പ​ള്ളി​ക്കൂ​ട്ടു​മ്മ-​നീ​ലം​പേ​രൂ​ര്‍ റോ​ഡ്, കി​ട​ങ്ങ​റ-​ക​ണ്ണാ​ടി, മു​ള​യ്ക്കാം​തു​രു​ത്തി-​വാ​ല​ടി, നെ​ടു​മു​ടി-​ക​രു​വാ​റ്റ റോ​ഡു​ക​ളും വെ​ള്ള​ത്തി​ലാ​ണ്. ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ണ്ണി​ട്ടു​യ​ര്‍​ത്തി​യ കി​ട​ങ്ങ​റ-​മു​ട്ടാ​ര്‍ റോ​ഡി​ന്‍റെ ദീ​പ ജം​ഗ്ഷ​ന്‍, മു​ട്ടാ​ര്‍ പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലും റോ​ഡി​ല്‍ വെ​ള്ള​ക്കെ​ട്ടു​ള്ള​ത് ഗ​താ​ഗ​ത്തി​നു ത​ട​സ​മാ​കു​ന്നു​ണ്ട്. കു​ട്ട​നാ​ട്ടി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ പ​ല​വ​ട്ടം പൊ​തു​മ​രാ​മ​ത്ത​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ത്തി​യി​ട്ടും പ​രി​ഹാ​ര​മാ​കാ​ത്ത​തി​ല്‍ കു​ട്ട​നാ​ട്ടു​കാ​ര്‍ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

മ​ഴ ക​ന​ത്ത​തോ​ടെ ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്നു. 2018ലെ ​പ്ര​ള​യ​സ​മാ​ന​മാ​യ മ​ഴ​യാ​ണ് കു​ട്ട​നാ​ട്ടി​ല്‍ ദി​വ​സ​ങ്ങ​ളാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നൊ​പ്പം മ​ഴ ശ​ക്തി​യാ​ര്‍​ജി​ച്ചു. കു​ട്ട​നാ​ട്അ​പ്പ​ര്‍ കു​ട്ട​നാ​ട് മേ​ഖ​ല​ക​ള്‍ വെ​ള്ള​ത്തി​ല്‍ മു​ങ്ങി. ത​ല​വ​ടി, ത​ക​ഴി, വീ​യ​പു​രം, മു​ട്ടാ​ര്‍, പാ​ണ്ടി​പോ​ച്ച, നി​ര​ണം പ​ഞ്ചാ​യ​ത്തി​ലെ നി​ര​വ​ധി വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റാ​ന്‍ ദു​രി​ത ബാ​ധി​ത​ര്‍ ത​യാ​റാ​കു​ന്നി​ല്ലെ​ങ്കി​ലും വെ​ള​ളം ക്രാ​തീ​ത​മാ​യി ഉ​യ​രു​ക​യാ​ണ്. ദി​വ​സ​ങ്ങ​ള്‍​ക്കു മു​ന്‍​പേ കു​ട്ട​നാ​ട്ടി​ലെ ഒ​ട്ടു​മി​ക്ക പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യി​രു​ന്നു. മ​ഴ നീ​ണ്ടു​നി​ന്നാ​ല്‍ വീ​ണ്ടു​മൊ​രു പ്ര​ള​യ​മെ​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കു​ട്ട​നാ​ട്ടു​കാ​ര്‍ ആ​ശ​ങ്ക​പ്പെ​ടു​ന്നു. കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​ന്‍റെ വ​ര​വ് ശ​ക്തി​യാ​ര്‍​ജി​ച്ച​തോ​ടെ പ​മ്പ, മ​ണി​മ​ല ആ​റു​ക​ളി​ലെ വെ​ള്ളം ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.
ന​ദീ​തീ​ര​ങ്ങ​ളി​ലും, പാ​ട​ശേ​ഖ​ര പു​റം​ബ​ണ്ടു​ക​ളി​ലും ഒ​റ്റ​പ്പെ​ട്ട് താ​മ​സി​ക്കു​ന്ന​വ​ര്‍ ആ​ശ​ങ്ക​യോ​ടാ​ണ് ക​ഴി​യു​ന്ന​ത്. പാ​ട​ശേ​ഖ​ര ന​ടു​വി​ലെ താ​മ​സ​ക്കാ​രും ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്. സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​നം കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലേ​ക്ക് തി​രി​ഞ്ഞ​തോ​ടെ വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ഘ​ട​ന​ക​ളും, ജ​ന​പ്ര​തി​നി​ധി​ക​ളും മ​റ​ന്ന മ​ട്ടി​ലാ​ണ്.

ഏ​താ​നും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും മാ​ത്ര​മാ​ണ് ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മു​ന്നി​ട്ടി​റ​ങ്ങു​ന്ന​ത്. ച​ക്കു​ള​ത്തു​കാ​വ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചെ​ങ്കി​ലും ഒ​രു​കു​ടും​ബം മാ​ത്ര​മാ​ണ് എ​ത്തി​യ​ത്