ഉ​യ​ര്‍​ന്ന തി​ര​മാ​ല​യ്ക്ക് സാ​ധ്യ​തയെന്ന്
Sunday, May 16, 2021 10:13 PM IST
ആ​ല​പ്പു​ഴ: ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ്വാ​ധീ​നം മൂ​ലം 17ന് ​രാ​ത്രി 11.30 വ​രെ കേ​ര​ള തീ​ര​ത്ത് ഉ​യ​ര്‍​ന്ന തി​ര​മാ​ല​യ്ക്കും (മൂ​ന്നു​മു​ത​ല്‍ 4.5 മീ​റ്റ​ര്‍ വ​രെ ഉ​യ​ര​ത്തി​ല്‍) ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര സ്ഥി​തി പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. കേ​ര​ള തീ​ര​ത്തു നി​ന്നു​ള്ള മ​ത്സ്യ​ബ​ന്ധ​നം ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​ത് വ​രെ പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ചി​രി​ക്കു​ന്നു.
യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ക​ട​ലി​ല്‍ പോ​കാ​ന്‍ പാ​ടി​ല്ല. മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ള്‍ (ബോ​ട്ട്, വ​ള്ളം എ​ന്നി​വ) ഹാ​ര്‍​ബ​റി​ല്‍ സു​ര​ക്ഷി​ത​മാ​യി കെ​ട്ടി​യി​ട്ടു സൂ​ക്ഷി​ക്കു​ക. അകലം പാലിച്ച് കെട്ടിയിട്ടാൽ കൂട്ടിയിടിച്ച് ഉപകര ണങ്ങൾ നഷ്ടമാകാതെയും സൂ ക്ഷിക്കാം. മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം. ബീ​ച്ചി​ലേ​ക്കു​ള്ള യാ​ത്ര​ക​ളും ക​ട​ലി​ല്‍ ഇ​റ​ങ്ങി​യു​ള്ള വി​നോ​ദ​ങ്ങ​ളും പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കു​ക.